Advertisment

മിഷിഗണ്‍ സ്‌കൂള്‍ വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ! സഹപാഠികളെ ക്രൂരമായി കൊല്ലാന്‍ പതിനഞ്ചുകാരന്‍ ഉപയോഗിച്ചത് ബ്ലാക്ക് ഫ്രൈഡേ ഓഫറില്‍ പിതാവ് വാങ്ങിയ തോക്ക് !

author-image
nidheesh kumar
New Update

publive-image

Advertisment

മിഷിഗണ്‍: അമേരിക്കയെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് മിഷിഗണ്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ കൊലപാതക വാര്‍ത്ത പുറത്ത് വന്നത്. അക്രമാസക്തനായ പതിനനഞ്ചുകാരന്‍ യാതൊരു പ്രകോപനവും കൂടാതെ സഹപാഠികളുടെ നേര്‍ക്ക് നിര്‍ത്താതെ വെടിയുതിര്‍ത്തപ്പോള്‍ പിടഞ്ഞുവീണത് നാലു വിദ്യാര്‍ത്ഥികളാണ്.

നിരവധി റൗണ്ട് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ ശക്തിയുള്ള ഐ.എം. സിഗ് സോര്‍ ഗണ്‍ ആണ് പതിനഞ്ചുകാരന്‍ ഉപയോഗിച്ചത്. പ്രതിയായ ഈതന്‍ ക്രംമ്പ്ലിയുടെ പിതാവ് ബ്ലാക്ക് ഫ്രൈഡേ ഓഫറില്‍ വാങ്ങിയതാണ് ഈ തോക്ക്. ഈതന്‍ എന്തിനാണ് ഈ തോക്ക് സ്‌കൂളിലേക്ക് കൊണ്ടുവന്നതെന്നും ഈതനുമായി നേരിട്ട് ബന്ധം പോലുമില്ലാത്ത വിദ്യാര്‍ത്ഥികളെ ക്രൂരമായി വെടിവെച്ചു കൊന്നതെന്നും ആര്‍ക്കുമറിയില്ല.

publive-image

മൂന്ന് വിദ്യാര്‍ത്ഥികളാണ് വെടിയേറ്റ് തല്‍ക്ഷണം മരിച്ചത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി. ടാറ്റ് മയര്‍ (16), ഹന്നാ ജൂലിയാന (14), മാഡിസിന്‍ ബാള്‍ഡ് വിന്‍ (17), ജസ്റ്റിന്‍ ഷില്ലിംഗ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്‌കൂളില്‍ നിന്ന് 911ലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചയുടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് ഈതനെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് എത്തുമ്പോള്‍ ഈതന്‍ തോക്ക് വീണ്ടും ലോഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ടെററിസം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഈതന് ജാമ്യം നിഷേധിച്ച് ഓക്ക്ലാന്റ് കൗണ്ടി ജയിലിലേക്കയച്ചു.

Advertisment