Advertisment

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ 'സ്ത്രീ ശാക്തീകരണ ദിനം' - ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചർ മുഖ്യ പ്രഭാഷക

New Update

publive-image

Advertisment

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (കെഎച്ച്എഫ്‌സി) യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീശാക്തീകരണ ദിനത്തിൽ മുഖ്യ അഥിതി ആയ ശശികല ടീച്ചർ (ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ്) 'സ്ത്രീകളും സനാതന ധർമ്മവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും, എല്ലാ വർഷവും ഡിസംബർ 26, കെഎച്ച്എഫ്‌സി -ഹിന്ദു സ്ത്രീ ശാക്തീകരണ ദിനം ആയി ആചരിയ്ക്കുന്നതിന്റെ ഉത്‌ഘാടന കർമ്മവും നിർവ്വഹിയ്ക്കും.

ഡിസംബർ 26 ഞായറാഴ്ച കനേഡിയൻ സമയം രാത്രി 08:30 (IST, തിങ്കളാഴ്ച രാവിലെ 7 മണി) യ്ക്ക് നടക്കുന്ന പരിപാടിയിൽ ഹിന്ദു സസ്കാരത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ കലാവിരുന്നും, സുജാത ഗണേഷ് & ടീം (എസ്.ജി എക്സ് പ്രെഷൻസ്, ടൊറന്റോ) യുടെ തിരുവാതിര കളി, ഗായത്രിദേവി വിജയകുമാറിന്റെ (നൂപുര സ്‌കൂൾ ഓഫ് മ്യുസിക് & ഡാൻസ് ടൊറന്റോ) ശാസ്ത്രീയ സംഗീതം, ദീപ മേനോൻ യോഗയും ചികിത്സാ വശങ്ങളും എന്ന വിഷയത്തെ കുറിച്ചും പരിപാടികൾ അവതരിപ്പിയ്ക്കും.

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിലവിൽ ഉള്ള ഹിന്ദു സഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് ജനുവരി 2021-ൽ രൂപം കൊണ്ട കെഎച്ച്എഫ്‌സിയുടെ എട്ടാമത് പ്രഭാഷണ പരിപാടിയാണ് "സ്ത്രീകളും സനാതന ധർമ്മവും". സ്ത്രീ ശാക്തീകരണത്തിനും ഹിന്ദു ഉന്നമനത്തിനും, ഏകീകരണത്തിനും, ഹിന്ദു ആചാര, അനുഷ്ഠാനങ്ങൾ പാലിയ്ക്കപ്പെടേണ്ടുന്നതിൽ വനിതകൾ വഹിയ്ക്കുന്ന പങ്കിനെ കുറിച്ചും ഈ പ്രഭാഷണ പരിപാടി ഊന്നൽ നൽകും.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിലവിൽ വന്ന പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തുന്ന വിർച്യുൽ "സ്ത്രീ ശാക്തീകരണ ദിന" ഉത്‌ഘാടന, പ്രഭാഷണ പരിപാടിയിലേയ്ക്ക് എലാ സജ്ജനങ്ങളെയും കെഎച്ച്എഫ്‌സി ഭാരവാഹികൾ സ്വാഗതം ചെയ്തു.

Advertisment