Advertisment

ഫ്ലോറിഡയില്‍ വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ യുവതിയെ കരടി ആക്രമിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ഫ്ലോറിഡ: വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ യുവതിയെ കരടി ആക്രമിച്ചു. ഫ്‌ലോറിഡയിലെ എയ്ദി എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം രാത്രി കരടി ആക്രമിച്ചത്. നായയുമായി നടക്കുന്നതിനിടെ വഴിയരികില്‍ നിന്ന് കരടി പെട്ടന്ന് തന്റെ നേര്‍ക്ക് ചാടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഭയന്നു പോയ യുവതി ഉടന്‍ തന്നെ അലറിക്കരഞ്ഞുകൊണ്ട് ഓടിയെങ്കിലും കരടി വിടാതെ പിന്തുടര്‍ന്നു. എയ്ദിയുടെ മുഖത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ എയ്ദി തന്നെയൊരു കരടി പിന്തുടര്‍ന്നതായി അവരെ അറിയിച്ചു.

911ലേക്ക് വിളിച്ച് വിവരമറിയിക്കാന്‍ എയ്ദി വീട്ടുടമസ്ഥനായ കെന്നഡിയോട് പറഞ്ഞു. അപ്പോഴാണ് സ്ഥലത്ത് നേരത്തേ തന്നെ ഒരു കരടിയും അതിന്റ കുഞ്ഞുങ്ങളും കറങ്ങി നടക്കുന്നതായി കെന്നഡി അറിയിച്ചത്.

publive-image

തൊട്ടു മുന്‍പ് താന്‍ വേസ്റ്റ് കളയാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ കരടി തന്റെ വീടിനു സമീപത്തെ മരത്തില്‍ ഇരിക്കുന്നതായി കണ്ടുവെന്നും ഉടന്‍ തന്നെ അകത്ത് കയറി വാതിലടച്ചുവെന്നും കെന്നഡി പറഞ്ഞു.

ഒന്നും മൂന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളാണ് അമ്മക്കരടിക്കൊപ്പമുണ്ടായിരുന്നത്. ആളുകള്‍ വിളിച്ചറിയിച്ചതനുസരിച്ച് ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്റേയും (എഫ്ഡബ്ല്യുസി) വോലൂസിയ കൗണ്ടി ഷെരീഫ് ഓഫീസിന്റേയും പ്രതിനിധികള്‍ സ്ഥലത്തെത്തി.

അക്രമാസക്തയായ അമ്മക്കരടിയെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഒടുവില്‍ ഇതിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. അതേസമയം കരടിയെ കൊല്ലാനുള്ള തീരുമാനത്തില്‍ ജനങ്ങള്‍ അസ്വസ്ഥരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisment