Advertisment

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഖാലിസ്ഥാന്‍ പതാകകളും! കാനഡയിലെ പരിപാടിയില്‍ പങ്കെടുത്ത് മേയര്‍: ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഒട്ടാവ: കാനഡയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും ഖാലിസ്ഥാന്‍ പതാക വീശിയും പരിപാടി സംഘടിപ്പിച്ചതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യ ആശങ്ക അറിയിച്ചു.

അടുത്തിടെ അപകടത്തില്‍ മരിച്ച പഞ്ചാബി നടന്‍ ദീപ് സിദ്ധുവിനെ അനുസ്മരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ പങ്കെടുത്തിരുന്നു.

ബ്രാംപ്ടണ്‍ മേയര്‍ ആയ പാട്രിക് ബ്രൗണ്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഏതാനും പേര്‍ ഖലിസ്ഥാന്‍ പതാകയും 'ഇന്ത്യ കില്‍സ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളും കൈയിലേന്തിയിരുന്നു. ബ്രാംപ്ടൺ സിറ്റി കൗൺസിലർ ഹർകിരത് സിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment