Advertisment

പ്രമുഖ ഓസ്‌ട്രേലിയൻ റാപ്പറും യൂട്യൂബറുമായ ലിൽ ബോ വീപ്പ് അന്തരിച്ചു; മരണം 22-ാം വയസില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

സിഡ്‌നി: പ്രമുഖ ഓസ്‌ട്രേലിയൻ റാപ്പറും യൂട്യൂബറുമായ ലിൽ ബോ വീപ്പ്(22) അന്തരിച്ചു. വിനോന ബ്രൂക്‌സ് എന്നാണ് യഥാര്‍ത്ഥ പേര്. പിതാവ് മാത്യു സ്കോഫീൽഡ് ഫേസ്ബുക്കിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. വിഷാദം, പിടിഎസ്ഡി (Post traumatic stress disorder), മയക്കുമരുന്ന് ആസക്തി എന്നീ പ്രശ്‌നങ്ങള്‍ ലില്‍ ബോയെ അലട്ടിയിരുന്നു.

"അവൾ പിശാചുക്കളോട് കഠിനമായി പോരാടി. പക്ഷേ അവൾക്ക് കൂടുതൽ പോരാടാൻ കഴിഞ്ഞില്ല, ഞങ്ങൾക്ക് അവളെ നഷ്ടപ്പെട്ടു. അവളുടെ അച്ഛനെന്ന നിലയിൽ, ഞാൻ അവളെക്കുറിച്ച് വാക്കുകൾക്കതീതമായി അഭിമാനിക്കുന്നു. കാരണം അവൾ എന്റെ ഹീറോയും എന്റെ മകളും എന്റെ ഉറ്റസുഹൃത്തുമാണ്. ഇപ്പോൾ എന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു''-മാത്യു സ്കോഫീൽഡ് പറഞ്ഞു.

Advertisment