Advertisment

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി യുഎസും ചൈനയും; ഷീ ചിന്‍പിങും ബൈഡനും സംസാരിച്ചത് രണ്ടു മണിക്കൂറോളം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

വാഷിങ്ടണ്‍: യുക്രൈന്‍-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങള്‍ യുഎസും ചൈനയും വിലയിരുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും രണ്ട് മണിക്കൂറോളം വീഡിയോ കോളില്‍ സംസാരിച്ചു.

യുദ്ധത്തിനോട് താത്പര്യമില്ലെന്നും, സമാധാനവും സുരക്ഷയുമാണ് വേണ്ടതെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ചൈനയും യുഎസും രാജ്യാന്തര ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഷി ചിൻപിങ് പറഞ്ഞു.

Advertisment