Advertisment

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ചാണ് കാർത്തിക്കിനു വെടിയേറ്റതെന്നാണ് വിവരം. പാര്‍ട്ട്‌ടൈം ആയി ജോലി ചെയ്യുന്ന റെസ്‌റ്റോറന്റിലേക്ക് പോകുമ്പോഴാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരിയിലാണ് കാർത്തിക് പഠനത്തിനായി കാനഡയിൽ എത്തിയത്.

മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Advertisment