Advertisment

ലോക്ക്ഡൗണ്‍ കടുപ്പിച്ച് ചൈനയിലെ ഷാങ്ഹായ്; ആഹാരത്തിന് പോലും നിവൃത്തിയില്ലാതെ അലറിവിളിച്ച് ജനം-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലെ ചൈനയിലെ ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. പൊറുതിമുട്ടിയ ജനങ്ങൾ അലറിവിളിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഏപ്രിൽ അഞ്ച് മുതലാണ് ഷാങ്ഹായിയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. കോവിഡിന്റെ പേരിൽ വീണ്ടും അടച്ചുപൂട്ടിയിട്ടതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ്. ഏതാണ്ട് 2.6 കോടിയോളം ആളുകളാണ് ഷാങ്ഹായ് നഗരത്തിൽ ലോക്ഡൗൺ മൂലം കുടുങ്ങിയത്.

സർക്കാർ വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രതിഷേധം കനത്തു. പലർക്കും മതിയായ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്നും ആരോപണമുയർന്നു. വൈറസ് ബാധിതരായ കുട്ടികളെ കോവിഡ് മുക്തരായ മാതാപിതാക്കളിൽനിന്ന് അകറ്റിനിർത്തുന്ന നയം കടുത്ത പ്രതിഷേധം കാരണം മയപ്പെടുത്തി.

https://twitter.com/ianbremmer/status/1512898373703155721?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1512898373703155721%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F04%2F11%2Fshanghai-residents-scream-in-frustration-from-their-balconies-during-covid-lockdown.html

Advertisment