Advertisment

അവശ്യസാധനങ്ങള്‍ കിട്ടാനില്ല, ഭക്ഷണവും ഇല്ല! ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടി ഷാങ്ഹായ് ജനത; ജയിലില്‍ ആഹാരം കിട്ടുമെന്ന് കരുതി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആളുകള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പൊറുതിമുട്ടുകയാണ് ചൈനയിലെ ഷാങ്ഹായ് ജനത. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇവര്‍ക്ക് കിട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷണത്തിനു വേണ്ടി ജനലിന് അരികിലെത്തി അലമുറയിടുന്നവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ ഷാങ്ഹായ് അടച്ചിട്ടത് ഏകദേശം 26 മില്യണ്‍ ജനങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്.

വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പറ്റാത്ത ഇവര്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്കായി മണിക്കൂറുകളോളമാണ് കാത്തിരിക്കുന്നത്. ഇത് ഇവരുടെ മാനസി ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുന്നതും നിരവധി പേരാണെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ ആഹാരം കിട്ടുമെന്ന് കരുതിയാണ് ഇവര്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതായി പൊലീസിനെ അറിയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment