Advertisment

ഫോമാ ഇടക്കാല പൊതുയോഗം: പ്രതിനിധികളെ വരവേൽക്കാൻ റ്റാമ്പയിൽ വിപുലമായ സജ്ജീകരണങ്ങൾ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

2022 ഏപ്രിൽ മുപ്പതിന് ഫ്ളോറിഡയിലെ റ്റാമ്പായിൽ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായി.

ഇവന്റ് കോർഡിനേറ്റർമാരായ സുനിൽ വർഗ്ഗീസിന്റെയും, സായി റാമിന്റെയും നേതൃത്വത്തിൽ വിവിധ സമിതികളാണ് തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളത്. ഷീല ഷാജു, അഞ്ജന കൃഷ്ണൻ, നെവിൻ ജോസ്, സ്മിതാ നോബിൾ എന്നിവരെയാണ് കലാപരിപാടികളും മറ്റു പരിപാടികളുടെ സമയവും നിശ്ചയിച്ച രീതിയിൽ ഏകോപിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ടിറ്റോ ജോണും, സജി കരിമ്പന്നൂരുമാണ് പ്രതിനിധികളെ സമ്മേളനസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക. സമ്മേളന സ്ഥലത്തു് എത്തിച്ചേരുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷൻ നടപടികൾ സുനിലും, ജോമോൻ ആന്റണിയും ഏകോപിപ്പിക്കും.

publive-image

പ്രതിനിധികളുടെ സുരക്ഷിതത്വവും, മറ്റും ക്രമീകരിക്കുന്നതിന് ടോമി മ്യാൽക്കരയെയും ബിജു ലൂക്കോസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ പരസ്യവും വാർത്താ ക്രമീകരണങ്ങളും സജി കരിമ്പന്നൂർ നിർവഹിക്കും. ഫിലിപ് ബ്ലെസ്സൺ, അരുൺ ഭാസ്കർ എന്നിവർക്കാണ് ഉച്ചഭാഷിണിയുടെയും, ശബ്ദക്രമീകരണങ്ങളുടെയും ചുമതല.

സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും ദൃശ്യ-ശ്രവ്യ സാക്ഷാൽക്കാരം നിർവഹിക്കുക ബോബി കുരുവിളയും സജി കാവിന്ററികത്തും ആയിരിക്കും. സമ്മേളന നഗരിക്ക് മികച്ച രംഗപടം ഒരുക്കുന്നതിനും, സമ്മേളനത്തെ ഏറ്റവും നല്ല അനുഭവേദ്യമാക്കുന്നതിനും, ജെയിംസ് ഇല്ലിക്കലും, ഷാജു ഔസേഫും, നെവിനും , ലാലിച്ചനും ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. സമ്മേളന പ്രതിനിധികൾക്കുള്ള ഭക്ഷണ വിരുന്ന് ഒരുക്കുന്നത് ബിനു മാമ്പള്ളിയും, ബാബു ദേവസ്യയും ചേർന്നാണ്.

സമ്മേളനത്തിനെത്തുന്ന പ്രതിനിധികൾക്കായുള്ള ഭക്ഷണവും, ട്രാൻസ്പോർട്ടേഷനും ഫോമാ ഒരുക്കിയിട്ടുണ്ട്. സിറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ ശനിയാഴ്ച്ച വൈകുന്നേരം നടക്കുന്നത്. പള്ളിയിലെ പരിപാടികളുടെ ഭാഗമായി എട്ട് വിവിധ നാടൻ തട്ടുകടകളും അന്നവിടെ ഉണ്ടായിരിക്കും.

റ്റാമ്പായിൽ വെച്ച് നടക്കുന്ന ഈ ഇടക്കാല പൊതുയോഗം ഫോമ പ്രതിനിധികൾക്ക് ഒരു വേറിട്ട അനുഭവമായിരിക്കുമെന്ന് ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിവിധ കമ്മറ്റികളുടെ കീഴിൽ എല്ലാ ഒരുക്കങ്ങളും കുറ്റമറ്റതാക്കാനുള്ള അവസാന വട്ട കൂടിക്കാഴ്ചകളും ചർച്ചകളും, തീരുമാനങ്ങളും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദിയായി നിശ്ചയിച്ചിട്ടുള്ളത്. പൊതുയോഗത്തിലും തുടർന്നുള്ള കലാപരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ അഭ്യർത്ഥിച്ചു.

Advertisment