Advertisment

ആസാദി മാർച്ചിനിടെ കലാപം; ഇമ്രാൻഖാന്റെ പേരിൽ കേസ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ആസാദി മാർച്ചിനിടെയുണ്ടായ കലാപത്തിൽ പാകിസ്താൻ തെഹരികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടി അധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ ഇമ്രാൻഖാന്റെ പേരിൽ ഇസ്‌ലാമാബാദ് പോലീസ് കേസെടുത്തു. ദേശീയസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം പി.ടി.ഐ.

പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിന് അനുമതിയുണ്ടായിരുന്നില്ല. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഇമ്രാന്റെ പേരിൽ രണ്ടുകേസുകളാണ് പൊലീസ് ചുമത്തിയത്.

ജിന്നാ അവന്യൂ മെട്രോസ്റ്റേഷനിൽ തീവച്ചതിനും എക്സ്‌പ്രസ് ചൗക്കിൽ നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസുകൾ. ഇമ്രാൻഖാനെക്കൂടാതെ പി.ടി.ഐ. നേതാക്കൾ ഉൾപ്പെടെ 150 പേരെ സംഭവത്തിൽ പൊലീസ് പ്രതിചേർത്തു. 39 പേരെ അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.

Advertisment