Advertisment

ചരിത്ര നിമിഷത്തില്‍ വൈദ്യശാസ്ത്രം! മലാശയ കാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് വേണ്ടി 'അത്ഭുതമരുന്ന്' കണ്ടെത്തി; ക്ലിനിക്കില്‍ പരീക്ഷണത്തില്‍ പങ്കെടുത്ത 18 രോഗികളുടെയും രോഗം പൂര്‍ണമായും മാറിയെന്ന് റിപ്പോര്‍ട്ട്; 'ഡോസ്റ്റാര്‍ലിമാബ്' മരുന്നില്‍ പ്രതീക്ഷകള്‍ ഏറെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യുയോര്‍ക്ക്: മലാശയ അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത മുഴുവന്‍ രോഗികളുടെയും അസുഖം ഭേദമായതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 18 രോഗികളാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ഡോസ്റ്റാര്‍ലിമാബ് എന്ന മരുന്ന് ഏകദേശം ആറ് മാസത്തോളം ഇവര്‍ കഴിച്ചു. പിന്നീട് പരിശോധിച്ചപ്പോള്‍ മലാശയ അര്‍ബുദം പൂര്‍ണമായും മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാനുകളിലും അര്‍ബുദം കണ്ടെത്താനായില്ല. ഇത് അര്‍ബുദ ചികിത്സാ രംഗത്തെ ചരിത്ര സംഭവമാണെന്ന് ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് ജെ പറഞ്ഞു.

കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സാ രീതികള്‍ നേരത്തെ വിധേയമായ രോഗികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുത്തത്. പൂര്‍ണമായും ഇത്തരത്തില്‍ രോഗം മാറിയത് മുമ്പെങ്ങും കേട്ടിട്ടില്ലെന്ന് കാലിഫോർണിയ സർവകലാശാലയിലെ കാൻസർ വിദഗ്ധൻ ഡോ. അലൻ പി. വേനൂക് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ രോഗികളും ട്രയൽ മരുന്നിൽ നിന്ന് കാര്യമായ സങ്കീർണതകൾ അനുഭവിക്കാത്തതിനാൽ ഇത് പ്രത്യേകിച്ചും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment