Advertisment

തായ്‌വാനെ ചൈനയില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ യുദ്ധത്തിന്‌ മടിക്കില്ല; തായ്‌വാന്‍ ചൈനയുടേത്‌! ചൈനയെ നിയന്ത്രിക്കുന്നതിന് തായ്‌വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല-അമേരിക്കയോട് ചൈന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ബെയ്ജിങ്: തായ്‌വാനെ ചൈനയില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ യുദ്ധത്തിന്‌ സൈന്യം മടിക്കില്ലെന്ന് ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തി സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം പറഞ്ഞത്.

തായ്‌വാന്‍ ചൈനയുടേതാണ്. ചൈനയെ നിയന്ത്രിക്കുന്നതിന് തായ്‌വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും ചൈന വ്യക്തമാക്കി. അതേസമയം, തായ്‌വാനെ അസ്ഥിരപ്പെടുത്തുന്ന നടപടികളില്‍നിന്ന് ചൈന വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായി യുഎസ് അറിയിച്ചു.

Advertisment