/sathyam/media/post_attachments/BxlymoKVTlHF52k2TwK1.jpg)
കാബൂള്‍: കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന് ശേഷം, ശേഷിക്കുന്ന അഫ്ഗാൻ സിഖുകാർക്ക് ഇന്ത്യ വിസ അനുവ ദിച്ചു. ഇനി അഫ്‌ഗാനിസ്ഥാനിൽ ആകെ അവശേഷിക്കുന്ന 150 സിഖ് മതസ്ഥരാണ്.
ജനിച്ച മണ്ണുവിട്ട് ഇങ്ങോട്ടും പോകില്ലെന്ന വാശിയിലായിരുന്ന ഇവർ ഇപ്പോൾ വല്ലാത്ത ഭീതിയിലാണ്. അവിടെ തുടർന്നാൽ ഏതു നിമിഷവും കൊല്ലപ്പെടാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ താലിബാനും പരാജയപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ 100 അഫ്ഗാൻ സിഖുകാർക്ക് ഇന്ത്യ അടിയന്തര വിസ പ്രഖ്യാപിച്ചു. അവശേഷിക്കുന്നവർക്കും ഉടനടി വിസ അനുവദിക്കുന്നതാണ്. ശനിയാഴ്ച പുലർച്ചെയാണ് കാരട്ട്-എ-പർവാൻ എന്ന ഗുരുദ്വാരയ്ക്ക് നേരെ തീവ്രവാദി ആക്രമണം നടന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിൽ ബിജെപി വക്താക്കൾ നടത്തിയ ആക്ഷേപകരമായ പ്രസ്താവന യ്ക്കുള്ള പ്രതികാരമായാണ് ആക്രമണമെന്ന് ഐഎസ് അറിയിച്ചു.
/sathyam/media/post_attachments/U8tGcLtLvzAonf034ser.jpg)
അഫ്ഗാൻ സിഖുകാർക്കുള്ള വിസ പ്രഖ്യാപനത്തിൽ ന്യൂഡൽഹിയിലെ അഫ്ഗാൻ അംബാസഡർ ഫരീദ് മമുണ്സായി ഇന്ത്യക്ക് നന്ദി രേഖപ്പെടുത്തി, "അഫ്ഗാൻ ഹിന്ദുക്കൾക്കും സിഖുകാർക്കും മുൻഗണനാടി സ്ഥാനത്തിൽ വിസ അനുവ ദിക്കുന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വേഗത്തിലുള്ള നടപടിക്ക് നന്ദിയുണ്ട്.
അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾ, സിവിൽ സൊസൈറ്റി വ്യക്തികൾ , ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന അഫ്ഗാൻ വിദ്യാർത്ഥികൾ എന്നിവർക്ക് ഈ നിർണായക സമയത്ത് വിസ സഹായം ആവശ്യമുണ്ട് "
വിഷമഘട്ടങ്ങളിൽ ഇന്ത്യയും അഫ്‌ഗാനും എപ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ അഫ്ഗാൻ ജനതയ്ക്ക് സഹായം ആവശ്യമാണ്, ഞങ്ങൾ ഇന്ത്യയെ സുഹൃത്തുക്കളായി ആശ്രയിക്കുന്നു, കൈവിടില്ല എന്ന പ്രതീക്ഷയുണ്ട് " ഇതായിരുന്നു അഫ്ഘാൻ അംബാസഡറുടെ വാക്കുകൾ.
ഈ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് തോക്കുധാരികൾ കാബൂളിലെ അവസാനത്തെ സിഖ് ഗുരുദ്വാരയായ പർവാനിൽ ഒരു കാവൽക്കാരനെ വധിക്കുകയും പിന്നീട് കോമ്പൗണ്ടിനടുത്ത് ഒരു കാർ ബോംബ് സ്‌ഫോടനം നടത്തുകയും ചെയ്തു. ഇതിന് ശേഷം അവർ ഒരു സിഖ് ഭക്തനെ കൊലപ്പെടുത്തി.
അവിടെയെത്തിയ താലിബാൻ പോരാളികൾ അക്രമികളെ തടയാൻ ശ്രമിച്ചു, മൂന്ന് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിൽ എല്ലാ അക്രമികളും കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചു.
/sathyam/media/post_attachments/WR4Ez20SePjgRnjXQRQ5.jpg)
മൂന്ന് പേർ കൊല്ലപ്പെട്ടതായി കാബൂൾ പോലീസ് വക്താവ് ഖാലിദ് സർദാനി സ്ഥിരീകരിച്ചു. ഒരു സിഖുകാ രനും താലിബാൻ ഉദ്യോഗസ്ഥനും അജ്ഞാതനായ ഒരു അക്രമിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വക്താവ് പറഞ്ഞു. ആക്രമണത്തെ ഭീകരാക്രമണമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ 150 സിഖുകാരേ അവശേഷിക്കുന്നുള്ളൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us