Advertisment

വിയന്ന മലയാളികൾക്ക് പ്രിയങ്കരനായിരുന്ന ഡോ. ജോസ് കിഴക്കേക്കര നിര്യാതനായി

New Update

publive-image

Advertisment

ഓസ്ട്രിയ: യൂറോപ്പ്യൻ പ്രവാസികൾക്ക് ഏറെ സുപരിചിതനും മികച്ച സംഘാടകനും ആയിരുന്ന വിയന്ന മലയാളി ഡോ. ജോസ് കിഴക്കേക്കര നിര്യാതനായി. ആറാം തീയതി വൈകുന്നേരത്തോടെയായിരുന്നു മരണം .

വിയന്നയിലെ ആദ്യകാല മലയാളിയും വിയന്ന മലയാളി അസോസിയേഷൻ അടിത്തറ പാകുന്നതിനായി ആത്മാർത്ഥമായി പ്രയത്നിക്കുകയും ചെയ്തിരുന്ന മികച്ച വ്യക്തിത്വമായിരുന്നു. സംഘടനയുടെ ആദ്യകാല പ്രസിഡണ്ടുമായിരുന്ന ഡോ. ജോസ് കിഴക്കേക്കര വിവിധ സ്പോർട്സ് ക്ലബ്ബുകൾക്ക് രൂപം കൊടുക്കുകയും നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.

ആദ്യകാലങ്ങളിൽ നിരവധി മലയാളികളെ വിദേശത്ത് പ്രത്യേകിച്ച് യൂറോപ്പിൽ കൊണ്ടുവരുന്നതിനായി ഇദ്ദേഹം നടത്തിയ ശ്രമങ്ങൾ മറക്കാനാവാത്തതാണ്. വിയന്നയിലെ ഭൂരിഭാഗം മലയാളികളെയും പേരെടുത്ത് വിളിക്കാനുള്ള അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു ഡോ . ജോസ്.

ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും പോസ്റ്റ് ഗ്രാജുവേഷൻ നേടിയതിനു ശേഷം വിയന്നയിലെത്തിയ അദ്ദേഹം വിയന്ന യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റൻറ് ആയും ഇൻറർനാഷണൽ ആറ്റോമിക് എനർജി ജീവനക്കാരൻ ആയും പ്രവർത്തിച്ച ശേഷമാണ് വിരമിച്ചത്. തുടർന്ന് നാട്ടിൽ സ്വദേശമായ മൂവാറ്റുപുഴയിലും മറ്റും സ്കൂൾ, കോളേജുകളിൽ പ്രൊഫസറായും പ്രിൻസിപ്പൽ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിയന്നയിലെ മത സാംസ്കാരിക സാമൂഹിക മേഖലകളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഡോ. ജോസിന്റെ വിയോഗം മലയാളി സമൂഹത്തിനും വിയന്ന മലയാളി അസോസിയേഷനും തീരാനഷ്ടമാണ്. ഡോ. ജോസ് കിഴക്കേക്കരയുടെ വിയോഗത്തിൽ വിയന്ന മലയാളി അസോസിയേഷൻ അനുശോചിച്ചു.

Advertisment