Advertisment

ലൈവ് സ്ട്രീമിങ്ങിനിടെ മുൻഭാര്യയെ തീവച്ചു കൊന്ന കേസിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി; സംഭവം ചൈനയില്‍

New Update

publive-image

Advertisment

ബെയ്ജിങ്: മുന്‍ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ യുവാവിന് ചൈനയില്‍ വധശിക്ഷ നടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് രാജ്യത്തെ വധശിക്ഷ നല്‍കിയത്. ചൈനയിലെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഡൗയിനിൽ ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് ലാമു എന്ന 30 വയസ്സുകാരി കൊലപ്പെട്ടത്.

2020 സെപ്റ്റംബറിലാണ് സംഭവം നടന്നത്. 2020 ജൂണില്‍ താങും ലാമുവും വിവാഹമോചനം നേടിയിരുന്നു. ദാമ്പത്യജീവിതത്തിനിടെ ലാമുവിന് ഭര്‍ത്താവില്‍ നിന്ന് കടുത്ത പീഡനം നേരിടേണ്ടി വന്നിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാൽ വീണ്ടും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് താങ്, ലാമുവിനെ നിരന്തം ശല്യം ചെയ്തുകൊണ്ടിരുന്നു. ലാമു ദൈനംദിന കാര്യങ്ങൾ വീഡിയോയിലൂടെ ഡൗയിനിലൂടെ പുറത്തുവിടുന്നത് താങ്ങിനെ പ്രകോപിപ്പിച്ചു.

ലാമുവിന്റെ വന്ന്‌ പ്രത്യക്ഷപ്പെട്ട താങ് ലാമുവിന്റെ മുകളില്‍ ഗ്യാസോലിന്‍ ഒഴിക്കുന്നതും തീ കത്തിക്കുന്നതും ലൈവായി ആളുകള്‍ കണ്ടിരുന്നു. വധശിക്ഷ ഒഴിവാക്കാനുള്ള താങിന്റെ ഹര്‍ജി 2022 ജനുവരിയില്‍ കോടതി തള്ളിയിരുന്നു.

Advertisment