Advertisment

ചൈനയില്‍ വന്‍ ഭൂചലനം; 46 പേര്‍ക്ക് ദാരുണാന്ത്യം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 46 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാൻ പ്രവിശ്യയിലെ കാങ്‌ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

സമീപ പ്രദേശങ്ങളിൽ നിരവധി തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു‌എസ്‌ജി‌എസ് പ്രകാരം പ്രാരംഭ ഭൂകമ്പത്തിന് ഒരു മണിക്കൂറിനുള്ളിൽ കിഴക്കൻ ടിബറ്റിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.

Advertisment