ഭൂമിയുടെ കൊലയാളികളെ തുരത്താൻ... ! ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കി ഡാർട്ട് ബഹിരാകാശ പേടകത്തെ നാസ തകർത്തു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

344 മില്യൺ ഡോളർ ചെലവിട്ടു നാസ നിർമ്മിച്ച ഡാർട്ട് ബഹിരാകാശ പേടകം ഒരു ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കി മനപ്പൂർവ്വം തകർത്തു. ഭാവിയിൽ ഭൂമിക്കു നേരേ പാഞ്ഞു വരുന്ന ഛിന്നഗ്രഹങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. 10 മാസം മുൻപാണ് ഡാര്‍ട്ട് സ്പേസ്ക്രാഫ്റ്റ് ഓണ്‍ അസ്‌ട്രോയ്‌ഡ്‌ (Dart spacecraft on asteroid) നാസ വിക്ഷേപിച്ചത്.

Advertisment

ഭാവിയിൽ ഒരു ഛിന്നഗ്രഹത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ ഉപയോഗിക്കാവുന്ന ഒരു കൈനറ്റിക് ഇംപാക്റ്റർ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി ചിന്നഗ്രഹമായ ഡിഡിമോസിന്റെ (Didymos) ഉപഗ്രഹം ഡിമോര്‍ഫോസ് (Deimorpos) ൽ മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ പേടകം ഇടിച്ചിറക്കി തകർക്കുകയായിരുന്നു.

അതുവഴി അതിന്റെ ഭ്രമണപഥം മാറ്റുക എന്നതായിരുന്നു ലക്‌ഷ്യം. ഭൂമിയിൽ നിന്ന് ഏകദേശം 9.6 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇത് നടന്നിരിക്കുന്നത്.

publive-image

ഒരു കൊലയാളി ഛിന്നഗ്രഹം എപ്പോഴെങ്കിലും നമ്മുടെ വഴിക്ക് വന്നാൽ, അതിനെ വഴിതിരിച്ചുവിടാനുള്ള സാധ്യത നമുക്ക് മുന്നിൽ ഇതോടെ തെളിയുകയാണ്. ഇടിയുടെ ആഘാതം ഛിന്നഗ്രഹത്തെ വഴിതെറ്റിക്കാൻ പര്യാപതമാണെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും ഹബിൾ ദൂരദർശിനിയും ഉൾപ്പെടെയുള്ള ക്യാമറകളും ദൂരദർശിനികളും ബഹിരാകാശ പേടകത്തെ ട്രാക്കുചെയ്യുകയായിരുന്നു. ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും ദൃശ്യങ്ങളും നമുക്ക് ലഭ്യമാകാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടിവരും.

Advertisment