സൗദി അറേബിയക്ക് അമേരിക്കയുടെ മുന്നറിയിപ്പ് ! ഭവിഷ്യത്ത് അനുഭവിക്കാൻ തയ്യറാകുക...

New Update

publive-image

ഒപെക് + രാജ്യങ്ങൾ ഇക്കഴിഞ്ഞ ഒക്ടോബർ 5 ന് എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിലെ രോഷത്തിനിടയിൽ സൗദി അറേബ്യയുമായുള്ള ബന്ധം അമേരിക്ക പുനരവലോകനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഭവിഷ്യത്ത് അനുഭവിക്കാൻ തയ്യറായിക്കൊള്ളുക എന്നാണ് അമേരിക്കൻ വിദേശകാര്യവക്താവ് സൗദി ഭരണകൂടത്തിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഒപെക് രാജ്യങ്ങളിൽ പ്രമുഖ സ്ഥാനം സൗദി അറേബ്യക്കാണ്.

Advertisment

ലോകകമ്പോളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറക്കുന്നതിനായി ഉൽപ്പാദനം വർദ്ധിപ്പിക്ക ണമെന്ന ജോ ബൈഡന്റെ ആവശ്യമാണ് ഒപെക് രാജ്യങ്ങൾ നിരാകരിച്ചിരിക്കുന്നതും ഉൽപ്പാദനം 20 ലക്ഷം ബാരൽ വെട്ടിക്കുറയ്ക്കാനും തീരുമാനമെടുത്തത്. ജോ ബൈഡൻ ഈ ആവശ്യവുമായി സൗദി അറേബ്യ സന്ദർശിക്കുകയും ചെയ്തിരുന്നു.

സൗദി നേതൃത്വം നൽകുന്ന ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് + രാജ്യങ്ങളും ഒന്നുചേർന്നാണ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതുമൂലം ലോകമൊട്ടാകെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.

എണ്ണയുൽപ്പാദക രാജ്യങ്ങളുടെ ഈ തീരുമാനം അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. യൂക്രെയ്ൻ യുദ്ധത്തിൽ നിന്നും ഉണ്ടായ ക്ഷതി നികത്താൻ റഷ്യയെ സഹായിക്കുന്ന തീരുമാനമാണ് ഇതെന്നും അമേരിക്ക കണക്കുകൂട്ടുന്നു. റഷ്യയുടെ ചൊൽപ്പടിക്ക് സൗദി നിൽക്കുന്നു എന്ന താണ് അവരുടെ എതിർപ്പിന് കാരണം.

publive-image

2018 ൽ വാഷിംഗ്ടൺ പോസ്റ്റ് ലേഖകനായിരുന്ന ജമാൽ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള സൗദി കിരീടാവകാശി പ്രിൻസ് സൽമാനുമായി ജോ ബൈഡൻ തൻ്റെ സൗദി സന്ദർശന വേളയിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയുമുണ്ടായി. ആ വിഷയം ഇപ്പോഴും കെട്ടടങ്ങാതെ നിൽക്കുകയുമാണ്.

1960 ൽ ഇറാൻ, ഇറാക്ക്,കുവൈറ്റ്, സൗദി അറേബ്യാ,ബെനെസുയേല എന്നീ രാജ്യങ്ങൾ ചേർന്നാണ് ഒപെക് (Organisation of the Petroleum Exporting Countries) എന്ന സംഘടന രൂപീകരിച്ചത്. പിന്നീട് 61 ൽ ഖത്തർ, 62 ൽ ഇൻഡോ നേഷ്യ, ലിബിയ, 67 ൽ യുഎഇ, 69 ൽ അൽജീരിയ, 71 ൽ നൈജീരിയ, 73 ൽ ഇക്വഡോർ, 2007 ൽ അങ്കോള, ഗാബോണ്‍, ഇക്വറ്റോറിയല്‍ ഗിനിയ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ ഈ സംഘടനയിൽ അംഗങ്ങളായി. സൗദി അറേബിയയാണ് ഒപെക് രാജ്യങ്ങളുടെ തലതൊട്ടപ്പൻ.

ഒപെക് പ്ലസ് രാജ്യങ്ങൾ അസർബൈജാൻ, ബഹറിൻ, ബ്രൂണൈ, കസാക്കിസ്ഥാൻ, മലേഷ്യ, മെക്സിക്കോ, ഒമാൻ, റഷ്യ, സൗത്ത് സുഡാൻ, സുഡാൻ എന്നിവയാണ്. റഷ്യയാണ് ഈ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്.

ഇപ്പോഴത്തെ ഉൽപ്പാദന വെട്ടിക്കുറയ്ക്കലിൽ രണ്ടു ഗ്രൂപ്പുകളും സംയുക്തമായെടുത്ത തീരുമാനമാണ് അമേരിക്കയെ അലോസരപ്പെടുത്തുന്നത്. റഷ്യക്ക് കൂടുതൽ കരുത്തുപകരുകയും മറ്റു രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന ഈ നിലപാടിന് പിന്നിൽ സൗദിയും റഷ്യയും ചേർന്നുള്ള ഗൂഢനീക്കമാണെന്ന കണക്കുകൂട്ടലിലാണ് യു എസ് ഭരണനേതൃത്വം.

publive-image

അമേരിക്ക സൗദിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും സൈനികസഹായവും ആയുധ വിൽപ്പനയും നിർത്തലാക്കണമെന്നും അമേരിക്കൻ ഡെമോക്രാറ്റിക് സെനറ്റർ ബോബ് മെനന്‍ഡസ് ആവശ്യപ്പെട്ടി രിക്കുകയാണ്.

1977 ൽ തങ്ങളുടെ ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 70 %വും അമേരിക്ക ഒപെക് രാജ്യങ്ങളിൽനിന്നാണ് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ വെറും 14 % ക്രൂഡ് ഓയിൽ മാത്രമാണ് അവർ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്.

ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണയുൽപ്പാദനം വെട്ടിക്കുറച്ചതിലൂടെ സംഭവിക്കാൻ പോകുന്ന വിലക്കയറ്റം ഇന്ത്യയെയും കാര്യമായി ബാധിക്കുമെന്നുറപ്പാണ്. നമ്മുടെ ആഭ്യന്തര ആവശ്യത്തിനുള്ള എണ്ണയുടെ 80 % വും ഇറക്കുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.

Advertisment