ഒരാഴ്ചയിൽ 4 ദിവസം മാത്രം ജോലിചെയ്യുന്ന തരത്തിൽ യുകെയിലെ 100 കമ്പനികൾ പുതിയ സേവനവ്യവസ്ഥയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നു. യുകെയിൽ ഇനി 4 ഡേ വര്‍ക്കിംഗ് വീക്ക്...

New Update

publive-image

ജീവനക്കാർക്ക് ഒരാഴ്ചയിൽ 4 ദിവസം മാത്രം ജോലിചെയ്യുന്ന തരത്തിൽ യുകെയിലെ 100 കമ്പനികൾ പുതിയ സേവനവ്യവസ്ഥയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നു. മൈക്രോസോഫ്റ്റ് 2019 മുതൽ 4 ഡേ വര്‍ക്കിംഗ് വീക്ക് (four-day-working-week) എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

Advertisment

യുകെയിലെ വലിയ കമ്പനികളായ ഗ്ലോബൽ മാർക്കറ്റിങ് കമ്പനി, ആറ്റം ബാങ്ക് (Atom) എന്നിവയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. വർക്കിംഗ് ദിവസം കുറഞ്ഞെന്നുകരുതി ജീവനക്കാരുടെ ശമ്പളത്തിൽ കുറവൊന്നുമുണ്ടാകില്ല. ഇത് ഒരു മികച്ച തുടക്കമാണ്. ഇതുമൂലം മൂന്നു നേട്ടങ്ങ ളാണ് ഇതുവരെ വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഒന്ന് - പ്രൊഡക്ടിവിറ്റി 40 % വർദ്ധിച്ചു. രണ്ട് - ജീവനക്കാർ അവധിയെടുക്കുന്നതിൽ 25 % കുറവു വന്നു. മൂന്ന് - വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ഉപയോഗം 23 % കുറവുവന്നു.

ഇതുകൂടാതെ 92 % ജീവനക്കാരും ആഴ്ചയിൽ മൂന്നു ദിവസം അവധികിട്ടുന്നതിൽ ആഹ്ളാദഭരിതരാണ്. ഇതുവഴി അവരുടെ കാര്യക്ഷമത വർദ്ധിക്കുകയും ഉദ്പാദനം കൂടുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിലെയും ന്യൂസിലൻഡിലെയും പല കമ്പനി കളും 4 ഡേ വര്‍ക്കിംഗ് വീക്ക് രീതി സ്വീകരിച്ചുകഴിഞ്ഞു.

ഇതിലൂടെ പ്രൊഡക്ടിവിറ്റി 40 % വരെ വർദ്ധിക്കുകയുണ്ടായി എന്ന കണക്കുകൾ ഈ ആകർഷമായ രീതിയിലേക്ക് നീങ്ങാൻ ലോകമെമ്പാടുമുള്ള കമ്പനികളെ പ്രേരിപ്പിക്കുമെന്നുറപ്പാണ്. കാരണം മാനേജ്മെന്റ്റ് പൂർണ്ണമായും ജീവനക്കാരിൽ 92 % വും 4 ഡേ വര്‍ക്കിംഗ് വീക്ക് എന്ന പുതിയ രീതിയിൽ സന്തുഷ്ടരാണ്.

publive-image

പഴയ രീതികൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.കാലത്തിനനുസരിച്ചുള്ള സമയക്രമം തികച്ചും അനിവാര്യമാണ്. ആളുകൾക്ക് കൈനിറയെ പണം ലഭിക്കുമ്പോൾ അത് കൃത്യമായ രീതിയിൽ ചെലവ ഴിക്കാനും ജീവിതം കൂടുതൽ ആസ്വദിക്കാനും കുടുംബ ത്തോടൊപ്പം ഏറെ വിലപ്പെട്ട സമയം കണ്ടെത്തുന്നതിനും അവർക്ക് അവസരം ലഭിക്കേണ്ടതുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം അവധി ലഭിക്കുന്നു എന്നത് എല്ലാവര്ക്കും വളരെ സന്തോഷപ്രദമായ കാര്യമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ സമയം ജോലിചെയ്യിക്കുന്ന കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഒരാഴ്ച യിൽ 50 മണിക്കൂർ. ഒന്നാം സ്ഥാനത്തുള്ള ഗാംബിയയിൽ ജോലിചെയ്യിക്കുന്ന സമയം ആഴ്ചയിൽ 51 മണിക്കൂറാണ്. നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും ആഴ്ചയിൽ 47 മണിക്കൂർ മാത്രമാണ് ജോലി സമയം. ഭൂട്ടാൻ 49 മണിക്കൂറും ഖത്തർ 48 മണിക്കൂറുമാണ് ജോലി ചെയ്യിക്കുന്നത്.

ഇന്ത്യയിലും സർക്കാർ കമ്പനികളിൽ 4 ഡേ വര്‍ക്കിംഗ് വീക്ക് എന്ന രീതിക്കുവേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് കാലമേറെയായി. ഇക്കാര്യത്തിൽ സർക്കാർ ഉടനെത്തന്നെ അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജോലിസമയം കുറയ്ക്കാൻ സാദ്ധ്യത വളരെ കുറവാണ്. ഇതിൽ ഷിഫ്റ്റ് രീതി അവലംബിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നവർക്ക് ആഴ്ച യിൽ 4 ദിവസവും, 10 മണിക്കൂർ ജോലിചെയ്യുന്നവർക്ക് 5 ദിവസവും, 8 മണിക്കൂർ ജോലിക്കാർക്ക് ആഴ്ചയിൽ 6 ദിവസവും ജോലി എന്നതരത്തിലുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ ആലോചനയിലുള്ളത്. ജോലിക്കാർക്ക് ഇഷ്ടമുള്ള ഷിഫ്റ്റ് തിരഞ്ഞെടുക്കാവുന്നതാണ്.

യൂറോപ്യൻ രാജ്യങ്ങളിലെല്ലാം 4 ഡേ വര്‍ക്കിംഗ് വീക്ക് എന്ന രീതി തത്വത്തിൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഇനിയത് ഘട്ടം ഘട്ടമായി അവർ നടപ്പാക്കിവരുകയാണ്. സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ് കമ്പനികൾ മുതൽ ലോക്കൽ ഷോപ്പുകൾ വരെ ഈ രീതിയിലേക്ക് ഭാവിയിൽ മാറപ്പെടും.

Advertisment