ഇറാനിൽ ഇനിയില്ല മതകാര്യ പോലീസ്. ഔദ്യോഗിക സ്ഥിരീകരണത്തിനു കാത്ത് ജനം...

New Update

publive-image

രാജ്യത്തെ മതപരമായ പോലീസ് അതായത് സദാചാര പോലീസിനെ പിരിച്ചുവിട്ടതായി ഇറാന്റെ പ്രോസിക്യൂട്ടർ ജനറൽ ഒരു മത സമ്മേളനത്തിൽ പറഞ്ഞു.

Advertisment

പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരിയുടെ പ്രസ്താവ്യം ഇറാൻ നിയമപാലക സമിതിയും സർക്കാരും സ്ഥിരീകരിച്ചിട്ടില്ല.

22 കാരിയായ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഈ പ്രതിഷേധങ്ങളിൽ ഇതുവരെ 400 -ലധികം പേർ മരിച്ചു.

publive-image

'ഹിജാബ്' ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്‌സ അമിനിയെ ടെഹ്‌റാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെ ടുക്കുകയും അതിനുശേഷമവർ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയുമായിരുന്നു.

ഇറാന്റെ കർശനമായ മത നിയമങ്ങൾ അനുസരിച്ച്, സ്ത്രീകൾ ഹിജാബ് അല്ലെങ്കിൽ ശിരോവസ്ത്രം ധരിക്കുകയെന്നത് നിർബന്ധമാണ്.

publive-image

ഇപ്പോൾ മതകാര്യ പോലീസിന്റെ പിരിച്ചുവിടൽ ഹിജാബ് നിയമം മാറുമെന്ന് കരുതേണ്ടതില്ല. വളരെ വൈകി എടുത്ത ഒരു ചെറിയ ചുവടുവെപ്പായി ഇതിനെ വിശേഷിപ്പിക്കാം.

1979 ലെ ഇസ്ലാമിക വിപ്ലവം മുതൽ, ഇറാനിലെ സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 'സദാചാര പോലീസ്' വിവിധ രൂപങ്ങളിൽ നിലവിലുണ്ട്. അവരുടെ അധികാരപരിധിയിൽ, സ്ത്രീകളുടെ ഹിജാബ് എന്ന അനിവാര്യ വിഷയവും ഉൾപ്പെടുത്തിയിട്ടുണ്ട്.

publive-image

എന്നാൽ മെഹ്‌സയുടെ മരണത്തിന് ഉത്തരവാദിയെന്ന് പറയപ്പെടുന്ന സർക്കാർ ഏജൻസിയായ 'ഗഷ്ത്-ഇ-ഇർ ഷാദ്', ഇറാനിൽ പൊതുസ്ഥലത്ത് ഇസ്‌ലാമിക പെരുമാറ്റച്ചട്ടം നടപ്പിലാക്കുക എന്ന ചുമതലയുള്ള മതകാര്യ പൊലീസാണ്.

2006-ലാണ് 'ഗഷ്ത്-ഇ-ഇർഷാദ്' രൂപീകരിച്ചത്. ഇത് ഇറാൻ ജുഡീഷ്യറിയുമായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുമായും ബന്ധമുള്ള ഒരു അർദ്ധസൈനിക സേനയാണ്.

Advertisment