Advertisment

ചൈനയെ വലച്ച് കൊവിഡ് വ്യാപനം; ആശുപത്രികളില്‍ മുഴുവന്‍ രോഗികള്‍! ശ്മശാനങ്ങള്‍ നിറയുന്നുവെന്നും റിപ്പോര്‍ട്ട്; മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയെന്ന് യു.എസ്‌

New Update

publive-image

Advertisment

ബീജിംഗ്: കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം, ചൈനയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ചൈനയിൽ ആശുപത്രികൾ പൂർണമായി നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗൽ-ഡിംഗ് റിപ്പോർട്ട് ചെയ്തു.

ചൈനയുടെ 60 ശതമാനത്തിലധികം പേരും ഭൂമിയിലെ ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളിൽ രോഗബാധിതരാകാനും, നിരവധി പേര്‍ മരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളെ സംസ്കരിക്കുന്ന ബെയ്ജിങ്ങിലെ ശമ്ശാനം മൃതദേഹങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തു. നവംബർ 19നും 23നും ഇടയിൽ നാല് മരണങ്ങൾ ഉണ്ടായെന്ന് അറിയിച്ച് ശേഷം ബെയ്ജിങ്ങിൽ‌ കോവിഡ് മരണങ്ങളൊന്നും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്. ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും അത് മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

Advertisment