സെക്സ് ഡോളുകള്‍ വ്യക്തിഗത ഉപയോഗത്തിനുള്ള വസ്തുക്കള്‍ - ഒടുവിൽ സെക്സ് ഡോളുകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ദക്ഷിണ കൊറിയ !

New Update

publive-image

നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ സെക്‌സ് ഡോളുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ ദക്ഷിണ കൊറിയൻ സർക്കാർ നീക്കി. പ്രായപൂർത്തിയായ മനുഷ്യരുടെ അതേ ഉയരത്തിലുള്ള സെക്‌സ് ഡോളുകൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നതിനായി കൊറിയൻ കസ്റ്റംസ് സർവീസ് അതിന്റെ നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി. എന്നിരുന്നാലും, കുട്ടികളുടെ വലുപ്പമുള്ള സെക്‌സ് ഡോളുകളുടെ ഇറക്കുമതി ഇപ്പോഴും അനുവദനീയമല്ല.

Advertisment

ദക്ഷിണ കൊറിയയിൽ സെക്‌സ് ഡോൾ നിരോധിച്ചിട്ടില്ല. എന്നാൽ 2018 മുതൽ ആയിരക്കണക്കിന് സെക്‌സ് ഡോളുകൾ കണ്ടുകെട്ടിയിട്ടുണ്ട്. സാമൂഹിക - വൈവാഹിക ജീവിതത്തിന് ഈ സംസ്ക്കാരം ആഘാതമാകുന്നു എന്ന കരണത്താലായിരുന്നു ഈ കണ്ടുകെട്ടലുകൾ നടത്തിയത്.

ഇതോടൊപ്പം, ദക്ഷിണ കൊറിയൻ പാരമ്പര്യങ്ങളും ധാർമ്മിക മൂല്യങ്ങളും ഈ രീതിമൂലം ലംഘിക്കുന്നതായി കണക്കാക്കി നിയമത്തിലൂടെ സെക്‌സ് ഡോളുകളുടെ ഇറക്കുമതിയും സർക്കാർ നിരോധിച്ചു. എന്നാൽ സെക്‌സ് ഡോളുകൾ ഇറക്കുമതി ചെയ്യാൻ താൽപര്യമുള്ളവർ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് കോടതിയെ സമീപിച്ചു.

ഈ ഉൽപ്പന്നങ്ങൾ മനുഷ്യന്റെ അന്തസ്സ് ലംഘിക്കുന്നതല്ലെന്നും സംസ്കാരത്തിനോ വിശ്വസങ്ങൾക്കോ എതിരല്ലെന്നും കക്ഷികൾ കോടതിയിൽ ബോധിപ്പിച്ചു.

സുപ്രീം കോടതി, തങ്ങളുടെ പഴയ ഒരു വിധിയെ ന്യായീകരിച്ചുകൊണ്ട്, സെക്‌സ് ഡോളുകൾ വ്യക്തിഗത ഉപയോഗത്തിനുള്ള വസ്‌തുക്കളാണെന്നും പോൺ വീഡിയോകളുടെ അതേ വിഭാഗത്തിൽ അവ ഉൾപ്പെടുന്നുവെന്നും ഇവയ്ക്ക് കർശനമായ നിയമങ്ങൾ ബാധകമാണെങ്കിലും ഇവ തികച്ചും നിയമവിധേയമാണെന്നും വിധിക്കുകയായിരുന്നു.

Advertisment