/sathyam/media/post_attachments/3gy2WruotsdbbQZNnL4f.jpg)
ഹിജാബിനെതിരേ ഉയർന്ന ജനരോഷം പിന്നീട് അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി കൂടുതൽ ശക്തമായതോടെ ഭരണകൂടഭീകരതയും അടിച്ചമർത്തലും യാതനകളും ഏറ്റവുമൊടുവിൽ രണ്ടു പേരെ തോക്കിലേറ്റിയതു വരെ എത്തിനിൽക്കുകയാണ് കാര്യങ്ങൾ.
ഇറാൻ ജനതയുടെ പൂർണപിന്തുണ ഈ പ്രക്ഷോഭത്തിനുള്ളതുകൊണ്ടാണ് സർക്കാർ ഭാഗത്തുനിന്നും ഇത്രയൊക്കെ ശക്തമായ അടിച്ചമർത്തലുകളുണ്ടായിട്ടും പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുന്നത്..
/sathyam/media/post_attachments/tE2Skha0JMXnqvl7x2Ng.jpg)
ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്സ് ന്യൂസ് ഏജൻസി (HRANA) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇറാൻ പ്രക്ഷോഭത്തിൽ ഇത് വരെ 69 കുട്ടികളടക്കം 500 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നു എന്നാണ്. ഇറാൻ സർക്കാർ രണ്ടുപേരെ തൂക്കിലേറ്റുകയും ചെയ്തു.
ഇതുകൂടാതെ 26 പേർക്കെതിരേ വധശിക്ഷ നടപ്പാക്കാനുള്ള വിചാരണ നടക്കുകയാണ്. ഈ കോടതിന ടപടികളെ " ലജ്ജാകരമായ വിചാരണ" എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിച്ചത്.
ഇറാനിലെ സെലിബ്രിറ്റികളും പരസ്യമായി പ്രക്ഷോഭത്തിൽ അണിചേർന്നിരിക്കുന്നു. അവരിൽ പലരും അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുയോ ചെയ്തിട്ടുണ്ട്. പ്രശസ്ത അഭിനേത്രി 'തരാനേഹ് അലിദസ്തി' യെ കുഖ്യാതമായഎവിൻ ജയിലിലാണടച്ചിരിക്കുന്നത്.
/sathyam/media/post_attachments/y3c8KhEvCwckMw11INNX.jpg)
ഹിജാബ് ധരിച്ചില്ല എന്ന കാരണം പറഞ്ഞ് സെപറ്റംബർ 16 ന് മെഹ്സാ അമീൻ എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്നവർ ദുരൂഹമായി മരണപ്പെടുകയും ചെയ്തതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇറാനിലൊട്ടാകെ പടരുകയായിരുന്നു.പ്രക്ഷോഭം രൂക്ഷമായതോടെ സദാചാര പോലീസിനെ ഇറാൻ പിൻവലിച്ചെങ്കിലും പ്രോക്ഷോഭകർ മതനേതൃത്വം കയ്യാളുന്ന ഭരണമാറ്റത്തിനുവേണ്ടി ഇപ്പോഴും നിലകൊള്ളുകയാണ്.
മതപരമായ എല്ലാ രീതികളെയും മനപ്പൂർവ്വം അവഹേളിക്കുന്ന തരത്തിലേക്ക് അവിടുത്തെ യുവതലമുറ മാറിയിരിക്കഴിഞ്ഞു. ആത്യാത്മികനേതാവിന്റെ ചിത്രത്തിനുനേരേ അശ്ളീല ആംഗ്യം കാട്ടുക, ഷിയാ മൗലവിമാരുടെ പിന്നാലെ ചെന്ന് അവരുടെ തലപ്പാവ് ഊരി എറിയുക, മതപാഠശാലകളിൽ നാടൻ ബോംബെറിയുക ഇതൊക്കെയാണ് ഇപ്പോൾ നടന്നുവരുന്നത്.
/sathyam/media/post_attachments/FZbc0C9owaZ6stcpTyCy.jpg)
തൂക്കിലേറ്റപ്പെട്ട യുവാക്കൾ മജിദ്രേസ രഹ്‌നവാർഡ്, മൊഹ്‌സെൻ ഷെക്കാരി
മെഹ്സാ അമീനിക്കു മുൻപുള്ള കാലഘട്ടത്തിലേക്ക് ഇറാൻ ഇനി ഒരിക്കലും മടങ്ങില്ല എന്നാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന യുവാക്കൾ വിദേശ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പ്രവാസികളായ ഇറാനികളുടെ നല്ല പിന്തുണയും ഇവർക്കുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us