Advertisment

യുഎസ്-ചൈന ബന്ധത്തില്‍ വീണ്ടും വിള്ളല്‍; ചാര ബലൂണ്‍ വെടിവെച്ചിട്ടതില്‍ തിരിച്ചടിക്കുമെന്ന് സൂചിപ്പിച്ച് ചൈനയുടെ പ്രതികരണം

New Update

publive-image

ബെയ്ജിംഗ്: യുഎസ് അറ്റ്ലാന്റിക് തീരത്ത് ശനിയാഴ്ച ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ടതിന് പെന്റഗണിനെ ബൈഡൻ ഭരണകൂടം അഭിനന്ദിച്ചു. എന്നാൽ ഈ നീക്കത്തിൽ ചൈന അതൃപ്തി പ്രകടിപ്പിച്ചു. 'അനിവാര്യമായ പ്രതികരണങ്ങള്‍' ഉണ്ടാകുമെന്നായിരുന്നു ചൈനയുടെ പ്രതികരണം.

യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമനടപടിക്രമത്തിന്റെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി.

Advertisment