Advertisment

വേശ്യാലയത്തില്‍ വച്ച് കണ്ടുമുട്ടി, പതിവ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലൈംഗികത്തൊഴിലാളിയും യുവാവും തമ്മില്‍ പ്രണയം മൊട്ടിട്ടു; തുടര്‍ന്ന് ഒരുമിച്ച് ജോലി തുടങ്ങി ! ഇത് ജാസ്മിന്റെ പ്രണയകഥ

New Update

publive-image

Advertisment

വേശ്യാലയത്തിലെത്തിയ യുവാവുമായുള്ള ലൈംഗികത്തൊഴിലാളിയുടെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ ഒരേയൊരു നിയമപരമായ വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളിയായ ജാസ്മിന്‍ യൂട്യൂബര്‍ മാറ്റ കുള്ളനുമായി നടത്തിയ സംഭാഷണത്തിലാണ് തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.

നെവാഡയിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന എൽകോയിലെ ഡെസേർട്ട് റോസ് വേശ്യാലയത്തിൽ വച്ചാണ് യുവാവും കോസ്റ്റാറിക്ക സ്വദേശിനിയായ ജാസ്മിനും കണ്ടുമുട്ടിയത്. യുവാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. നിയമപരമായ വേശ്യാവൃത്തി അനുവദിക്കുന്ന യുഎസിലെ ഏക കേന്ദ്രമാണ് ഇത്.

യുവാവ് സ്ഥിരമായി വേശ്യാലയത്തില്‍ എത്തുമായിരുന്നുവെന്ന് ജാസ്മിന്‍ പറയുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. സന്ദേശങ്ങളിലൂടെയും, ഓണ്‍ലൈന്‍ ഗെയിം കളിച്ചും ഇരുവരുടെയും ബന്ധം ദൃഢമായെന്നും യുവതി പറഞ്ഞു. വിവാഹമോചനത്തിന് ശേഷം, കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ജാസ്മിന്‍ ലൈംഗികത്തൊഴിലാളിയായത്.

വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളികൾക്ക് കമ്മീഷനുകൾ കുറയ്ക്കുന്നതിന് മുമ്പ് ഓരോ ക്ലയന്റിനും 150 ഡോളർ വരെ സമ്പാദിക്കാം. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് മാറണം. തുടര്‍ന്ന് വ്യക്തിഗതമായി ഓണ്‍ലൈന്‍ ഇടപാടിലേക്ക് മാറണമെന്നും ജാസ്മിന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ചിലപ്പോൾ ഉപഭോക്താക്കൾ അവരുടെ സമ്മർദ്ദം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാറുണ്ട്. എന്നാല്‍ കാമുകന്‍ ഇതില്‍ നിന്നും വ്യത്യസ്തനായിരുന്നുവെന്നും ജാസ്മിന്‍ വ്യക്തമാക്കി. തനിക്ക് സുഖകരമല്ലാത്ത സമയത്ത് പോലും ജാസ്മിന്‍ തനിക്ക് ആശ്വാസം നല്‍കിയെന്ന് യുവാവും പറഞ്ഞു. ഇപ്പോൾ ജാസ്മിനും കാമുകനും ഒരുമിച്ച് വേശ്യാലയത്തിൽ ജോലി ചെയ്യാൻ തുടങ്ങി.

Advertisment