Advertisment

യുവതിയെ കയ്യേറ്റം ചെയ്ത കേസില്‍ നടന്‍ ജോനാഥന്‍ മേജേഴ്സ് അറസ്റ്റില്‍

New Update

ന്യൂയോര്‍ക്ക്: യുവതിയെ കയ്യേറ്റം ചെയ്ത കേസില്‍ നടന്‍ ജോനാഥന്‍ മേജേഴ്സ് അറസ്റ്റില്‍. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ വെച്ചാണ് നടന്‍ ജോനാഥന്‍ മേജേഴ്സിനെ അറസ്റ്റ് ചെയ്തത്. നടനെതിരെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തതായുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.

Advertisment

publive-image

നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായ ഒരു ഗാര്‍ഹിക തര്‍ക്കത്തിന് പിന്നാലെയാണ് അറസ്റ്റ്. രാവിലെ 11:00 ന് ശേഷം 911 എന്ന നമ്പറിലേക്ക് വിളിച്ച് യുവതി പരാതിപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തിയെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് പറഞ്ഞു.

30കാരിയായ യുവതിയാണ് താന്‍ ആക്രമിക്കപ്പെട്ടതായി പോലീസിനോട് പറഞ്ഞത്. ഉദ്യോഗസ്ഥര്‍ മേജേഴ്സിനെ (33) കസ്റ്റഡിയിലെടുത്തു, ന്യൂയോര്‍ക്ക് സിറ്റി പോലീസ് പറഞ്ഞു. ഇരയുടെ തലയിലും കഴുത്തിലും നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്, പൊലീസ് അറിയിച്ചു.

നടന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് മേജേഴ്‌സിന്റെ വക്താവ് പറഞ്ഞു.'അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തുന്നതിനുള്ള നീക്കമാണിതെന്ന് പ്രതീക്ഷിക്കുന്നതായി വക്താവ് പറഞ്ഞു.

Advertisment