follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

"സ്‌നേഹത്തോടെ പഠിപ്പിക്കാമോ എന്നെ?... അടികൊണ്ട് തല പൊട്ടിപ്പോകുന്നു" - കണക്ക് പഠനത്തിനിടെ സ്ത്രീയുടെ അടികൊണ്ട് ഭയന്നുവിറച്ച നാലു വയസുകാരിയുടെ വീഡിയോ ലോകമാകെ വൈറലാകുന്നു ? ഹൃദയഭേദകമെന്നാണ് റോബിന്‍ ഉത്തപ്പയും ശിഖര്‍ ധവാനും

ഇന്‍റര്‍നാഷണല്‍ ഡസ്ക് » Posted : 19/08/2017



" സ്‌നേഹത്തോടെ പഠിപ്പിക്കാമോ എന്നെ?...തല പൊട്ടിപ്പോകുന്നു." 1 മുതല്‍ 5 വരെ എണ്ണാനും എഴുതാനും പഠിപ്പിക്കുന്നതിനിടെ സ്ത്രീയുടെ തലയ്ക്കുള്ള അടികൊണ്ട് ഭയന്ന് വിറയ്ക്കുന്ന ഒരു നാല് വയസുകാരിയുടെ അപേക്ഷയാണ് ഇന്ന് ലോകം മുഴുവന്‍ വൈറലാകുന്ന വീഡിയോ .

എവിടുന്ന്‍ ? ആര് ? പോസ്റ്റ് ചെയ്തു എന്നൊന്നും വ്യക്തമല്ലെങ്കിലും ഒരു പിഞ്ചു കുഞ്ഞിനെ അവളുടെ അമ്മയോ ബന്ധുവോ ട്യൂഷന്‍ ടീച്ചറോ ആയ ഒരു സ്ത്രീ ദ്രോഹിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നവര്‍ ചില്ലറക്കാരല്ല, ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് .

കണക്ക് പഠനത്തിനിടെ, കരഞ്ഞുകൊണ്ടുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ അപേക്ഷയാണിത്‌. കൂടിവന്നാല്‍ നാലോ അഞ്ചോ വയസ് പ്രായം വരും അവള്‍ക്ക് . അഞ്ചു വരെ ഇംഗ്ലീഷില്‍ എണ്ണി പഠിക്കുന്നതിനിടെ അനുഭവിക്കുന്ന വിഷമവും മാനസിക സംഘര്‍ഷവും അവളുടെ വാക്കിലും നോക്കിലും പ്രകടമാണ്‌.

ഒടുവില്‍ കുഞ്ഞ് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. തെറ്റിപ്പോകുമ്പോള്‍ കൈകൂപ്പി അപേക്ഷിക്കുകയും ഉപദ്രവിക്കരുതേ എന്ന്‍ കേഴുകയും ചെയ്യുന്നു . അടികൊണ്ടു തല പൊട്ടിപ്പോകുന്നു - എന്നവള്‍ പറയുന്നത് രണ്ടു കൈകൊണ്ടും തല പൊത്തി പിടിച്ചുകൊണ്ടാണ് .

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ കണ്ണു ആരുടേയും കണ്ണു നനയിക്കും. കുഞ്ഞുങ്ങളെ പഠനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതിനെതിരെ രോഷപ്രകടനവുമായി നിരവധി പ്രമുഖര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പയും ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഒരു സത്രീയാണ് കുട്ടിയെ പഠിപ്പിക്കുന്നത്. ഒരു തവണ തെറ്റിപ്പോകുമ്പോള്‍ കുഞ്ഞിന്റെ മുഖത്ത് ഇവര്‍ അടിക്കുന്നുമുണ്ട്. അവര്‍ ഈ കുഞ്ഞിന്റെ അമ്മയോ മറ്റേതെങ്കിലും ബന്ധുവോ അധ്യാപികയോ ആണോ എന്ന കാര്യം വ്യക്തമല്ല.

കുഞ്ഞുങ്ങളെ ക്ഷമയോടെ പരിഗണിക്കൂ എന്നാണ് ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹൃദയഭേദകമെന്നാണ് റോബിന്‍ ഉത്തപ്പയുടെ വാക്കുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വീഡിയോ ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+