follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

മോചിതനായി വത്തിക്കാനിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലിന് നല്‍കിയത് ഗംഭീര സ്വീകരണം ; വൈദ്യ പരിശോധന നടത്തി, പൂര്‍ണ്ണ വിശ്രമത്തിന് നിര്‍ദേശം; കേരളത്തിലേക്ക് ഉടനില്ല

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 13/09/2017



റോം: ഭീകരരില്‍ നിന്നും മോചിതനായി ഇന്നു പുലര്‍ച്ചെ വത്തിക്കാനിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലിക്ക് വത്തിക്കാന്‍ നല്‍കിയത് ഗംഭീര സ്വീകരണം .ഫാ.തോമസ് അഞ്ചുകണ്ടം , ഫാ. ഫ്രാന്‍സിസ്‌കോ സെരഡാ, ഫാ. സൈമി എഴനിക്കാത്ത്, ഫാ റെനാറ്റോ സാന്റോസ്, ഫാ. അബ്രഹാം കവലക്കാട്ട്, ബിഷപ്പ് പോള്‍ ഹിന്റര്‍ , ഫാ. സെര്‍ജിയോ പെല്ലിനി ,ബ്രദ. ടാര്‍ഷിയോ ഗസലോ എന്നിവരാണ് ഫാദര്‍ ടോം ഉഴുന്നാലിന് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്.

ടോം ഉഴുന്നാലിന്റെ വൈദ്യപരിശോധന രാവിലെ നടത്തി. ക്ഷീണിതനായ അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.ഇന്നലെയാണ് ഉഴുന്നാല്‍ ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായത്‌ . 18 മാസത്തിനുശേഷമാണ് ഫാദര്‍ ടോം ഉഴുന്നാലിലിനു മോചനം സാധ്യമായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.




മോചനത്തിനായി വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വാക്കുകളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാൻ കാരണമായത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+