follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഫാ. ടോം ഉഴുന്നാലിലും മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച വികാരനിര്‍ഭരം. കഠിന യാതനകളിലൂടെ കടന്നുപോയ മലയാളി വൈദികന്‍റെ കൈകള്‍ മുത്തി വലിയ ഇടയന്‍ ! പോപ്പില്‍ ദൈവത്തിന്‍റെ മുഖം ദര്‍ശിച്ച ധന്യാനുഭവവുമായി ഫാ. ടോം

അജിമോന്‍ മൂര്‍ത്തിക്കല്‍ , വത്തിക്കാന്‍ » Posted : 13/09/2017



വത്തിക്കാന്‍ : ഒന്നര വര്‍ഷം ആഗോള ഭീകരവാദികളുടെ തടങ്കലില്‍ കഴിഞ്ഞ ശേഷം ജയില്‍മോചിതനായി വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു . വൈദികന്‍റെ മോചനത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ മാര്‍പാപ്പയും ഫാ . ടോം ഉഴുന്നാലിയും തമ്മിലുള്ള കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു .

കണ്ട ഉടന്‍ പോപ്പിന്‍റെ കൈമുത്താന്‍ തുനിഞ്ഞ ഫാ . ടോമിന്‍റെ കരംകവര്‍ന്ന വലിയ ഇടയന്‍ അദ്ദേഹത്തിന്‍റെ കൈകള്‍ മുത്തി , തുടര്‍ന്ന്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു . മാര്‍പാപ്പയുടെ കാലില്‍ വീണ ഫാ . ടോം അദ്ദേഹത്തെ സ്രഷ്ടാംഗം പ്രണമിച്ചു . സലേഷ്യന്‍ സഭയുടെ പ്രതിനിധികളും വത്തിക്കാന്‍ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു .

ഭീകരരില്‍ നിന്നും മോചിതനായി ഇന്നു പുലര്‍ച്ചെ വത്തിക്കാനിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലിക്ക് വത്തിക്കാന്‍ നല്‍കിയത് ഗംഭീര സ്വീകരണമായിരുന്നു .



ഫാ.തോമസ് അഞ്ചുകണ്ടം , ഫാ. ഫ്രാന്‍സിസ്‌കോ സെരഡാ, ഫാ. സൈമി എഴനിക്കാത്ത്, ഫാ റെനാറ്റോ സാന്റോസ്, ഫാ. അബ്രഹാം കവലക്കാട്ട്, ബിഷപ്പ് പോള്‍ ഹിന്റര്‍ , ഫാ. സെര്‍ജിയോ പെല്ലിനി ,ബ്രദ. ടാര്‍ഷിയോ ഗസലോ എന്നിവരാണ് ഫാദര്‍ ടോം ഉഴുന്നാലിന് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്.

ടോം ഉഴുന്നാലിന്റെ വൈദ്യപരിശോധന രാവിലെ നടത്തി. ക്ഷീണിതനായ അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.ഇന്നലെയാണ് ഉഴുന്നാല്‍ ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായത്‌ .

18 മാസത്തിനുശേഷമാണ് ഫാദര്‍ ടോം ഉഴുന്നാലിലിനു മോചനം സാധ്യമായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.



മോചനത്തിനായി വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വാക്കുകളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.



ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാൻ കാരണമായത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+