follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

തീവ്രവാദികൾ മോശമായി പെരുമാറിയിട്ടില്ല. ശാരീരികാവസ്ഥ മോശമായപ്പോഴൊക്കെ മരുന്ന് നൽകി. ധരിക്കാന്‍ നല്‍കിയത് അവരുടെ വേഷം. താൻ കൊല്ലപ്പെടുമെന്ന ചിന്ത ഒരിക്കലും തന്നെ അലട്ടിയില്ലെന്നും ഫാ.ടോം ഉഴുന്നാലിലിന്‍റെ ആദ്യ പ്രതികരണം

അജിമോന്‍ മൂര്‍ത്തിക്കല്‍ , വത്തിക്കാന്‍ » Posted : 13/09/2017

വത്തിക്കാൻ: യെമനിൽ ഭീകരവാദികളുടെ തടവിൽ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലിന്‍റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നു .

തീവ്രവാദികളുടെ തടവിലായിരുന്നപ്പോഴും ക്രിസ്തുവിനുവേണ്ടി ജീവിക്കണമെന്ന ആഗ്രഹമായിരുന്നു എന്നും മനസ്സിലെന്ന് അദ്ദേഹം പറഞ്ഞു . വത്തിക്കാനിലെ സലേഷ്യൻ വാർത്താ ഏജൻസിയോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം .



തന്നെ തട്ടിക്കൊണ്ടുപോയ തീവ്രവാദികൾ മോശമായി പെരുമാറിയിട്ടില്ല . തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് തവണ തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി. ശാരീരികാവസ്ഥ മോശമായപ്പോഴൊക്കെ അവര്‍ പ്രമേഹത്തിനുള്ള മരുന്ന് നൽകി. താൻ കൊല്ലപ്പെടുമെന്ന ചിന്ത ഒരിക്കലും തന്നെ അലട്ടിയില്ലെന്നും ഫാ.ടോം ഉഴുന്നാലിൽ പറഞ്ഞു.

തട്ടിക്കൊണ്ടുപോയവർ അറബിയും ഇംഗ്ലീഷും സംസാരിച്ചിരുന്നു. തന്നെ തീവ്രവാദികൾ തട്ടിയെടുക്കുമ്പോൾ താൻ ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചാപ്പലിലായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തട്ടിയെടുത്ത ശേഷം ഒരിക്കൽ പോലും മോശമായി പെരുമാറിയിട്ടില്ല. തന്റെ ശരീരഭാരം നന്നേ കുറഞ്ഞപ്പോൾ അവർ മരുന്ന് നല്‍കാന്‍ സന്മനസ്സ് കാട്ടി.



തടവിലായിരുന്ന കാലയളവിൽ, ഭീകരവാദികൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ തന്നെയാണ് ധരിക്കാന്‍ നല്‍കിയത് . മുഖ്യമായും അവർ അറബിയിലാണ് സംസാരിച്ചിരുന്നത്. ഇംഗ്ലീഷിൽ അൽപമൊക്കെ അവരുമായി സംസാരിക്കാൻ കഴിഞ്ഞു. തടവിലായിരിക്കെ രണ്ടോ, മൂന്നോ തവണ തന്നെ സ്ഥലം മാറ്റി. അപ്പൊഴൊക്കെ തന്റെ കണ്ണ് കെട്ടിയിരുന്നു.

2016 മാർച്ച് മൂന്നിനുണ്ടായ ഒരു സംഭവവും ഫാദർ പറഞ്ഞു . മിഷനറീസ് ഓഫ് ചാരിറ്റിയിൽ നടന്ന കൂട്ടക്കൊലയുടെ തലേന്നാൾ രാത്രി ചാരിറ്റിയുടെ ഡയറക്ടർ യുദ്ധമേഖലയിൽ പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചു.

ക്രിസ്തുവിന് വേണ്ടി എല്ലാവരുമൊന്നിച്ച് രക്തസാക്ഷിത്വം കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എനിക്ക് യേശുവിന് വേണ്ടി ജീവിക്കണമെന്നായിരുന്നു അവിടെയുണ്ടായിരുന്ന പ്രായം കുറഞ്ഞ ഒരു കന്യാസ്ത്രീ പറഞ്ഞത്.... അത്ഭുതകരമെന്ന് പറയട്ടെ പിറ്റേന്ന് നടന്ന തീവ്രവാദി ആക്രമണത്തിൽ ആ യുവകന്യാസ്ത്രീ രക്ഷപ്പെടുകയും ചെയ്തു.



ബന്ദിയായി കഴിയുമ്പോഴും തന്റെ ആത്മീയ നിഷ്ഠകളില്‍ ഫാ . ടോം മുടക്കം വരുത്തിയില്ല. വിശുദ്ധ പുസ്തകങ്ങളൊന്നും കൈവശമില്ലെങ്കിലും, മനപാഠമാക്കിയ പ്രാർത്ഥനകൾ ഉരുവിട്ട് ആത്മീയപാതയിൽ തന്നെ ചരിക്കുകയായിരുന്നു.

വത്തിക്കാനിലെ സലേഷ്യൻ സഭയുടെ ആസ്ഥാനത്താണ് ഫാ.ടോം ഉഴുന്നാലിൽ. ശരീരസൗഖ്യം കൈവരിക്കും വരെ അവിടെ തുടരാനാണ് തീരുമാനം. ഫാദറിനെ പൊന്നാടയണിയിച്ച് വികാരനിർഭരമായ വരേവൽപ്പാണ് സലേഷ്യൻ സമൂഹം നൽകിയത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+