follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

കൊറിയന്‍ ആകാശത്ത് ബോംബര്‍ വിമാനങ്ങളും യുദ്ധ വിമാനങ്ങളും ; ഉത്തര കൊറിയക്കെതിരെ യുദ്ധത്തിന് തയാറാണെന്ന സൂചനയോടെ യുഎസ്

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 18/09/2017

കൊറിയ : ഉത്തര കൊറിയക്കെതിരെ യുദ്ധത്തിന് തയാറാണെന്ന സൂചനയോടെ യുഎസ്. കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് യുഎസ് മറുപടി നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് ശക്തി പ്രകടനം നടത്തിയത്.



ഉത്തര കൊറിയയുടെ തുടര്‍ച്ചയായ പ്രകോപനങ്ങളും ആണവ, മിസൈല്‍ പരീക്ഷണങ്ങളും ഇനിയും സഹിക്കാനാകില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിട്ടത്. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് എഫ്35ബി സ്റ്റല്‍ത്ത് ഫൈറ്ററുകളും രണ്ട് ബി1ബി ബോംബറുകളുമാണ് ആകാശത്ത് വട്ടമിട്ട് പറന്നത്.

യുഎസ്, ദക്ഷിണ കൊറിയ സഖ്യത്തിന്റെ സൈന്യശേഷി ഉത്തര കൊറിയയെ ബോധ്യപ്പെടുത്തുകയായിരുന്നു സൈനികാഭ്യാസത്തിന്റെ ഉദ്ദേശമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെ നാല് എഫ്15കെ ജെറ്റ് വിമാനങ്ങളുടെ കൂടെയാണ് യുഎസ് പോര്‍ വിമാനങ്ങളും പറന്നത്. ‘പതിവ്’ പറക്കല്‍ പരിപാടിയുടെ ഭാഗമാണിതെന്നും വിശദീകരണമുണ്ട്. ശത്രുവിനെ നേരിടാന്‍ സംയുക്ത സൈനിക നടപടികള്‍ ശക്തമാക്കാനും ദക്ഷിണ കൊറിയയ്ക്ക് പരിപാടിയുണ്ട്.

ഇതിനുമുന്‍പ് ഓഗസ്റ്റ് 31നും ഇതുപോലെ യുഎസ് യുദ്ധ വിമാനങ്ങള്‍ കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ പറന്നിരുന്നു. സൈനിക പ്രകടനത്തിന്റെ ചിത്രവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

രാജ്യാന്തര എതിര്‍പ്പുകളും സമ്മര്‍ദങ്ങളും വകവയ്ക്കുന്നില്ലെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസിന്റെ സൈനിക പ്രകടനം. സൈനിക, ആയുധശേഷിയില്‍ യുഎസിന് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരുമെന്നാണു കിങ് ജോങ് ഉന്‍ വ്യക്തമാക്കിയത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+