follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ദ്വീപുകള്‍ ആയുധം കൊണ്ടു നിറയ്ക്കുന്ന ചൈനീസ് നടപടിയില്‍ ജപ്പാന് ഉത്കണ്ഠ ; ചൈനക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍ അച്ചുതണ്ട്

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 19/09/2017

ന്യൂയോര്‍ക്ക് : ചൈനക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍ അച്ചുതണ്ട്. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇന്ത്യ,യുഎസ്, ജപ്പാന്‍, വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും.



സിക്കിമിലെ ദോക് ലാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണു ലക്ഷ്യം. ദ്വീപുകള്‍ ആയുധം കൊണ്ടു നിറയ്ക്കുന്ന ചൈനീസ് നടപടിയിലാണു ജപ്പാന്റെ ഉത്കണ്ഠ. ‘മനുഷ്യപക്ഷത്തുനിന്നു സമാധാനപരമായ ജീവിതം ഉറപ്പു വരുത്തുക’ എന്നതാണ് യുഎന്നിലെ പൊതുവിഷയം.

യുഎന്‍ പരിഷ്‌കരണമെന്ന അമേരിക്കയുടെ ലക്ഷ്യത്തെ ഇന്ത്യ പിന്തുണയ്ക്കും. ട്രംപിന്റെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ നടക്കുന്ന ഉന്നതല ചര്‍ച്ചയില്‍ സുഷമ പങ്കെടുക്കും.

ഒരാഴ്ചയ്ക്കിടെ സുഷമ സ്വരാജ് ഇരുപതോളം ചര്‍ച്ചകളില്‍ പങ്കെടുക്കും. യുഎന്‍ പൊതുസഭയെ 23നു സുഷമ അഭിസംബോധന ചെയ്യും.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+