follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്തി അമേരിക്ക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു ; ഡേറ്റ ചോര്‍ത്തി മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ സാഗരിക മിസൈല്‍ പരീക്ഷണം നടത്തിയത് ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌നോഡന്‍

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 21/09/2017

ഇന്ത്യയുടെ അത്യാധുനിക ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചുവെന്ന് ഇന്റര്‍നെറ്റ് പ്രൈവസി വിദഗ്ധന്‍ എഡ്വേഡ് സ്‌നോഡന്‍. 2005 ല്‍ ഇന്ത്യയുടെ സാഗരിക, ധനുഷ് മിസൈല്‍ സംവിധാനങ്ങളെ കുറിച്ചുള്ള ഡേറ്റകള്‍ അമേരിക്ക ചോര്‍ത്തിയിരുന്നു. ഇതേ വര്‍ഷം അമേരിക്കയില്‍ നിന്നുള്ള ദ ഇന്റര്‍സെപ്റ്റ് വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചെന്നും സ്‌നോഡന്‍ വെളിപ്പെടുത്തുന്നു.



വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഈ മിസൈലുകള്‍ പരീക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ദി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച 294 ലേഖനങ്ങളുടെ കൂട്ടത്തിലും ഇന്ത്യന്‍ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. എന്‍എസ്എയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്.

700 കിലോമീറ്ററിലധികം ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള സാഗരിക മിസൈല്‍ 1990 മുതലാണ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഈ മിസൈല്‍ 2008 ല്‍ പരീക്ഷണ നടത്തി. അമേരിക്ക ഡേറ്റ ചോര്‍ത്തി മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ സാഗരിക മിസൈല്‍ പരീക്ഷണം നടത്തിയത്. ഏകദേശം 500 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് സാഗരിക മിസൈല്‍. എന്നാല്‍ മറ്റൊരു മിസൈലായ ധനുഷ് പരീക്ഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അതായത് ഡേറ്റ ചോര്‍ന്ന് 11 വര്‍ഷത്തിനു ശേഷമാണ് പരീക്ഷണം നടന്നത്. 500 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ധനുഷിന്റെ ദൂരപരിധി 350 കിലോമീറ്ററാണ്.

യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ (എൻഎസ്എ) നിന്ന് രഹസ്യവിവരങ്ങൾ ചോർത്തി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച എഡ്വേർഡ് സ്നോഡൻ റഷ്യയിൽ അഭയാർഥിയായി കഴിയുകയാണ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+