Advertisment

ജിദ്ദയിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്‌മയായ പി.ജെ.എസ്സ് നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽദാനം നടത്തി

New Update

publive-image

Advertisment

ജിദ്ദ : പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട കല്ലേലി മുളന്തറ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന തുളസി എന്ന വിധവയ്ക്ക് ജിദ്ദയിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്‌മയായ "പത്തനംതിട്ട ജില്ലാ സംഗമം, ജിദ്ദ" (പി.ജെ.എസ്സ് ) പുതിയ വീടിന്റെ താക്കോൽ കൈമാറി. നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽ ദാനം നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ നിർവഹിച്ചു. പത്തനംതിട്ട മാർത്തോമ്മാ ഹൈസ്കൂൾ 1989-90 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെയായിരുന്നു നിർമാണം.

ഇടിഞ്ഞു വീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന തുളസിയ്ക്ക് മറ്റാരുടെയും സഹായ മില്ലാത്ത സാഹചര്യത്തിൽ സ്വന്തം നാട്ടുകാരനും പിജെസ് വെൽഫെയർ കമ്മറ്റി അംഗവുമായ മാത്യു തോമസിനെ സമീപിക്കുകയും തുടർന്ന് പിജെസ് ആ ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.

മാത്യു തോമസ് , സന്തോഷ് കടമ്മനിട്ട എന്നിവരുടെ മേൽ നോട്ടത്തോടൊപ്പം , ഭാരവാഹികളായ പ്രസിഡൻറ് ജയൻ നായർപ്രക്കാനം, അലി തേക്കുതോട്, ജോസഫ് വറുഗീസ് വടശേരിക്കര , അയൂബ്ഖാൻ പന്തളം, സന്തോഷ് കെ ജോൺ,മനോജ്മാത്യുഅടൂർ തുടങ്ങിയവർ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.

Advertisment