Advertisment

"എംടി ന്യൂസ് ടുഡേ - ഗ്രീൻലാൻഡ് റസ്റ്റോറൻറ് സൂപ്പർ സിംഗിംങ്": പാട്ടിന്റെ പാലാഴി അണപൊട്ടിയൊഴുകി

New Update

publive-image

Advertisment

ജിദ്ദ: തണുപ്പ് തലോടിയ രാവിലും പുനർജനിക്കുന്ന മഹാമാരിയുടെ വിഹ്വലാന്തരീക്ഷത്തിലുമായി ഉത്സവഛായ പകർന്ന് അരങ്ങേറിയ തത്സമയ സംഗീത പരിപാടി സഹൃദയർക്ക് മരുഭൂമിയിലെ മന്നയായി. മഹാമാരിയിൽ രണ്ടു വർഷങ്ങളോളം നിലച്ചു പോയ പൊതുവിനോദ പരിപാടികൾക്ക് വീണ്ടും ഒരു വേദിയും അവസരവും ഒരുക്കുകയും അതിലൂടെ മാനസിക ഉല്ലാസം വീണ്ടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നിറവേറിയതിലുള്ള ചാരിതാർഥ്യത്തിലാണ് സംഘാടകർ.

publive-image

"സൂപ്പർ സിംഗിംങ് ലൈവ് സംഗീത മത്സരം": ഷറഫിയ്യയിലെ ഗ്രീൻ ലാൻഡ് റെസ്റ്റാറൻറ്റിൽ അരങ്ങേറിയ മത്സരത്തെ വേദിയിൽ നിന്നൊഴുകിയ ആലാപനങ്ങളും അതിലലിഞ്ഞു കൊണ്ടുള്ള സദസ്സിന്റെ ആസ്വാദനവും അടുത്തൊന്നും മറക്കാത്ത ഉല്ലാസമാക്കി. കോവിഡ് കാലത്തെ മാനസിക സംഘർഷം അവധിയെടുത്ത ആശ്വാസാനുഭവം. പാടുന്നവർക്ക് വലിയ പിന്തുണയേകി കേൾവിക്കാർ താളം പിടിച്ചു.

മുഖ്യാതിഥിയായി പരിപാടിയ്ക്ക് എത്തിയ പ്രശസ്ത സൗദി മാധ്യമ പ്രവത്തകയും സാമൂഹ്യ പ്രവർത്തകയും ബിസിനസ്സ് വ്യക്തിത്വവുമായ സമീറ അസിസ് "സൂപ്പർ സിംഗിംങ്" ഉൽഘാടനം ചെയ്തു. ഷിഫ ജിദ്ദ പോളിക്ലിനിക് ഡയറക്റ്റർ അബ്ദുറഹ്മാൻ, പരിപാടിയുടെ കോഓർഡിനേറ്റർ അഫ്‌റൂസ് എന്നിവർ ഉൾപ്പെടെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.

സൂപ്പർ സിംഗിംങ് ലൈവ് സംഗീത മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയിൽ 25 ഓളം മത്സരാർത്ഥികൾ വേദിയിൽ മാറ്റുരച്ചു. അഞ്ചു കാറ്റഗറിയിലാണ് മത്സരം നടന്നത് ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കേരളീയരായ മത്സാർത്ഥികൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി വിഭാഗത്തിലും മുതിർന്നവർ സൂപ്പർ സീനിയർ വിഭാഗത്തിലും, കേരളത്തിന് പുറത്തുള്ള മത്സരാർത്ഥികൾ ജനറൽ വിഭാഗത്തിലും മത്സരിച്ചു

ഇഞ്ചോടിഞ്ച് ഉന്മാദം പകർന്ന മത്സരത്തിലെ വിജയികൾ

സീനിയർ വിഭാഗം: മുഹമ്മദ് ഇഷാൻ (ഒന്നാം സ്ഥാനം), ഫാത്തിമ്മ അബ്ദുൽഖാദർ (രണ്ടാം സ്ഥാനം), ഫിദാ ഫാത്തിമ്മ (മൂന്നാം സ്ഥാനം). സൂപ്പർ സീനിയർ വിഭാഗം: കിഷോർ ലാൽ (ഒന്നാം സ്ഥാനം), അഭിലാഷ് സെബാസ്റ്റ്യൻ (രണ്ടാം സ്ഥാനം), സൽമാൻ ഫാരിസ് (മൂന്നാം സ്ഥാനം). സബ് ജൂനിയർ വിഭാഗം: കിഷാൻ ബൈജു, അയ്ഹാം ബിൻ ശംസുദ്ധീൻ (രണ്ടാം സ്ഥാനം), അശ്വന്ത് പ്രിജിൻസ്‌ (മൂന്നാം സ്ഥാനം). ജൂനിയർ വിഭാഗത്തിൽ ജോഹിൻ മാത്യു ജിജോ, ജനറൽ വിഭാഗത്തിൽ അംജദ് (ഒന്നാം സ്ഥാനം) ഹാർദിക് അഖിൽ എന്നിവരും വിജയികളായി.

വേറിട്ട പ്രകടനത്തിന് ഫിദാ ഫാത്തിമ്മ ഒന്നാം സ്ഥാനവും നാദിയാ നൗഫൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജിദ്ദയിലെ പ്രശസ്ത ഗായകരായ അബ്ദുൽ ലത്തീഫ്, സിക്കന്ദർ, ആശ ഷിജു, മുംതാസ്, അഖില എന്നിവർ വിധി കർത്തകളായി. ചീഫ് കോർഡിനേറ്റർ ബാദ്ഷ ഏക്കാളത്തിൽ അധ്യക്ഷനായി, കുബ്ര ലത്തീഫ് സ്വാഗതവും ഹഫസ്‌ന സിറാജ് നന്ദിയും രേഖപെടുത്തി. അബ്ദുൾ നാസർ കോഴിതോടി, മുഹമ്മദലി കാഞ്ഞിരപ്പുഴ, മുജീബ് വയനാട്.,മജീദ് ചേറൂർ, ബഷീർ കരുനാഗപ്പള്ളി, നാസർ ഷാജി, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഉണ്ണി പുലാക്കൽ, സീതി കൊളക്കാടൻ, അബ്ദുൽ മജീദ് നഹ, സി എം അഹമ്മദ്, ഹസ്സൻ കൊണ്ടോണ്ടി, ലാലു മീഡിയ, കുഞ്ഞുമുഹമ്മദ് കോടശ്ശേരി, യൂസുഫ് കോട്ട ,ഗഫൂർ ചാലിൽ, ഹസ്സൻ ഭായി, മുഹസിൻ കാളികാവ്, ലത്തീഫ് മൊഗ്രാൽ, അർഷൽ .അഷ്‌റഫ്, സിറാജ് എടക്കര എന്നിവർ സമ്മാനദാനം നിർവഹിച്ചു. ആയിഷ ശാമിസ്, റിഹാബ് സർജാസ്, ജിൻഷാ മുജീബ് എന്നിവർ പരിപാടിയുടെ അവതാരകരായി

Advertisment