Advertisment

യൂനുസ് ഇബ്രാഹിംകുട്ടിക്ക് അജ്‌വ യാത്രയയപ്പ് നല്‍കി

New Update

publive-image

Advertisment

ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട് നിന്ന പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന അജ്‌വ ജിദ്ദ എക്സിക്യൂട്ടീവ് കമ്മിറ്റംയംഗവും, കരുനാഗപ്പള്ളി പുത്തന്‍തെരുവ് സ്വദേശിയുമായ യൂനുസ് ഇബ്രാഹിംകുട്ടിക്ക് അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

publive-image

കമ്മിറ്റിയുടെ മൊമെന്‍റോ പ്രസിഡണ്ട് അദ്ദേഹത്തിന് നല്‍കി ആദരിച്ചു, അജ്‌വ ജിദ്ദ കമ്മിറ്റിയുടെ തുടക്കം മുതല്‍ സജീവമായിരുന്ന യൂനുസ് ഹജ്ജ് വളണ്ടിയര്‍ സേവനം ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യം കൂടിയായിരുന്നു. തുടര്‍ന്ന് യൂനുസ് സാഹിബ് യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.

publive-image

ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ആത്മ സംസ്കരണത്തിനും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ നല്‍കിയ ആത്മീയമായ ഉണര്‍വ് വ്യക്തിജീവിതത്തില്‍ നല്‍കുന്ന ധാര്‍മ്മിക ബോധം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡണ്ട് മനാഫ് മൗലവി അല്‍ ബദരി പനവൂര്‍ അദ്ധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ ഉല്‍ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് വിജാസ് ഫൈസി ചിതറ, സെയ്ദ് മുഹമ്മദ് കാശിഫി, ജമാലൂദ്ധീന്‍ അശ്റഫി, ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍, നിസാര്‍ കാഞ്ഞിപ്പുഴ, ശിഹാബ് പൊന്‍മള, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, അബ്ദുള്‍ ഖാദര്‍ തിരുനാവായ, ദിലീപ് താമരക്കുളം, അബ്ദുസ്സലാം ഓച്ചിറ, ഈസ കൊച്ചി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു.

Advertisment