Advertisment

സൗദിയിൽ 5873 പുതിയ കോവിഡ് കേസുകൾ കൂടി; രോഗികളുമായി ഇടകലർന്നവർക്കുന്ന നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം

New Update

publive-image

Advertisment

ജിദ്ദ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകൾക്കിടയിൽ 5873 പേർക്ക് കൂടി സൗദിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതായി ചൊവാഴ്ച ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പതിവ് കോവിഡ് സ്ഥിതിവിവര റിപ്പോർട്ട് വെളിപ്പെടുത്തി. രണ്ടു പേരാണ് പുതുതായി മരണപ്പെട്ടതും. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ്ബാധ 626808 ഉം മരണം 8910 ഉം ആണെന്നും റിപ്പോർട്ട് തുടർന്നു.

publive-image

രോഗബാധിതരിൽ 573831 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറുകൾക്കിടയിൽ മാത്രം 4535 പേർക്കാണ് രോഗം ഭേദമായത്. അതോടൊപ്പം, 454 പേരാണ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ ചികിത്സയിൽ കഴിയുന്നതെന്നും ചൊവാഴ്ചയിലെ റിപ്പോർട്ട് വെളിപ്പെടുത്തി.

അതേസമയം, രോഗബാധിതരുമായി ഇടകലർന്നാൽ അനുവർത്തിക്കേണ്ട നടപടികൾ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം പുറപ്പെടുവിച്ചു. ഇമ്മ്യൂൺ കൈവരിച്ച അവസ്ഥയിൽ രോഗികളുമായി ഇടകലർന്നവർക്ക് ശ്വാസംമുട്ട്, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ശക്തമായി ഉണ്ടെങ്കിൽ അത്തരക്കാർ ഉടൻ "തത്മൻ" ക്ലിനിക്കിൽ പോകണമെന്നും രോഗലക്ഷണങ്ങൾ ലഘുവാണെങ്കിൽ വീട്ടിൽ വെച്ചുള്ള പരിശോധനയും 937 ൽ വിളിച്ച് ഉപദേശങ്ങൾ തേടുകയുമാണ് വേണ്ടതെന്നും മന്ത്രാലയം ഉപദേശിച്ചു. ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ക്വറന്റൈൻ നിർബന്ധവുമല്ല.

ഇമ്മ്യൂൺ പദവിയിൽ അല്ലാത്തവർ രോഗികളുമായി ഇടകലർന്നുവെങ്കിൽ ചെയ്യേണ്ടത്: അത്തരക്കാർ രോഗലക്ഷണം അനുഭവപ്പെടുന്ന മുറക്ക് ഉടൻ "തത്മൻ" ക്ലിനിക്കിൽ റിപ്പോർട്ട് ചെയ്യണം. രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലെങ്കിൽ, സ്വന്തം ക്വൻറന്റൈൻ, പ്രോട്ടോകോൾ എന്നിവ പാലിച്ചാൽ മതിയാകും.

ക്വറന്റൈൻ അഞ്ചാം ദിവസം "തഅക്കദ്" ക്ലിനിക്കിൽ പോയി ടെസ്റ്റ് ചെയ്യണം. റിസൾട്ട് പോസിറ്റിവ് (രോഗബാധ) ആണെങ്കിൽ നിർണിത ദിവസം ഹോം ക്വറന്റൈൻ ആചരിക്കുകയും വാക്സിനേഷൻ ചെയ്യുകയുമാണ് വേണ്ടത്. റിസൾട്ട് നെഗറ്റിവ് (ആരോഗ്യവാൻ) ആണെങ്കിൽ, വാക്സിനേഷൻ ചെയ്‌താൽ മതി.

Advertisment