Advertisment

മലയാളികൾക്കിടയിലുണ്ടായ അടിപിടി, കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ കലാശിച്ചു; സംഭവം മക്കയിൽ

New Update

publive-image

ജിദ്ദ: മക്കയിലെ നവാരിയ ഏരിയയിൽ സഹപ്രവർത്തകരായ രണ്ടു മലയാളികൾക്കിടയിൽ ഉണ്ടായ കശപിശയും അടിപിടിയും അതിലൊരാളുടെ മരണത്തിൽ കലാശിച്ചു. കോഴിക്കോട്, കുറ്റിയാടി സ്വദേശി അജ്മൽ (30) ആണ് മരിച്ചത്. ഉന്തുംതള്ളും ഉണ്ടായികൊണ്ടിരിക്കുന്നതിനിടയിൽ അജ്‌മൽ തളർന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് നിഗമനം.

അടിപിടിയിൽ അജ്‌മലിന് പരിക്കേറ്റിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്. തുടർന്ന് ഷോപ്പിൽ തന്നെ തളർന്ന് വീഴുകയും പെട്ടെന്ന് മരിക്കുകയുമായിരുന്നു. പോലീസെത്തി മൃതദ്ദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. നവാരിയയിലെ ഒരു കഫറ്റേരിയയിൽ ജീവനക്കാരാണ് ഇരുവരും.

NEWS
Advertisment