Advertisment

പാലക്കാട് സ്വദേശി റിയാദിലെ ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു

New Update

publive-image

Advertisment

ജിദ്ദ: റിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട്, കുന്നത്തുമേട് സ്വദേശി അനിലൻ (51) ആണ് ബുധനാഴ്ച മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് അനിലൻ കുഴഞ്ഞ് വീണ് മരിച്ചത്.

റിയാദിലെ മലയാളികൾ താമസിക്കുന്ന ബത്ഹയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സംഭവം. 15 വർഷമായി സൗദിയിൽ പ്രവാസിയാണ് അനിലൻ. രണ്ടു വർഷം മുമ്പാണ് അനിലൻ അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: സുമതി. മക്കൾ: ആരതി, ഗോപിക.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണ് ഉദ്യേശിക്കുന്നതെന്ന് സഹോദരി പുത്രൻ അർജിത്‌ പറഞ്ഞു. അനന്തര നടപടികൾക്ക് രംഗത്തുള്ള കെ എം സി സി വെൽഫെയർ വിംഗ് പ്രവർത്തകരായ സിദ്ദിഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം, മജീദ് ചക്കി പറമ്പിൽ, ദഖ്‌വാൻ എന്നിവർ നേതൃത്വം നൽകുന്നു.

NEWS
Advertisment