Advertisment

പറശ്ശിനിമടപ്പുര ട്രസ്റ്റിയും ജനറല്‍ മാനേജരുമായ പി.എം ബാലകൃഷ്ണൻ നിര്യാതനായി

New Update

publive-image

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മടപ്പുര ട്രസ്റ്റിയും ജനറൽ മാനേജരുമായ പി.എം ബാലകൃഷ്ണൻ (85) നിര്യാതനായി. വെള്ളിയാഴ്ച രാത്രി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം നടത്തി.

2020 മെയില്‍ മുന്‍പ് ചുമതലയുണ്ടായിരുന്ന പി.എം ഗംഗാധരൻ്റെ നിര്യാണത്തെ തുടർന്നാണ് ബാലകൃഷ്ണൻ ട്രസ്റ്റി & ജനറൽ മാനേജറായി ചുമതല ഏറ്റത്. കണ്ണൂർ ആഴീക്കലിലെ വസിതിയിൽ ആയിരുന്നു താമസം. ഭാര്യ: കെ.പി. തങ്കം. മക്കൾ: ബിന്ദു (എസ് എൻ വിദ്യാമന്ദിർ കണ്ണൂർ), ഷൈജ (ഭാരതീയ വിദ്യാഭവൻ കണ്ണൂർ), സന്ധ്യ (മുംബെ), വൃന്ദ, അനുപമ. മരുമക്കൾ: സുധീർ, പ്രവീൺ, പ്രവീൺ (മുംബെ), വിജേഷ്, വികാസ്. സഹോദരങ്ങൾ: പരേതരായ പി.എം.ഭാസ്ക്കരൻ മടയൻ, പ്രൊഫ: പി.എം.ലക്ഷ്മണൻ.

obit news
Advertisment