Advertisment

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം കോൺഗ്രസ് - എസ് സംസ്ഥാന വ്യാപകമായി ചരിത്ര - പൈതൃക സംരക്ഷണ ദിനമായി ആചരിച്ചു

New Update

publive-image

Advertisment

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം കോൺഗ്രസ് - എസ് സംസ്ഥാന വ്യാപകമായി ചരിത്ര - പൈതൃക സംരക്ഷണ ദിനമായി ആചരിച്ചു. ചരിത്രത്തെയും ചരിത്ര നായകരെയും തമസ്ക്കരിക്കാനും വികലമാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ കുത്സിത ശ്രമങ്ങൾക്കെതിരെ കല്യാശ്ശേരി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടോന്താറിൽ നടന്ന ചടങ്ങ് കോൺഗ്രസ്സ്-എസ് സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ.വി.ദേവദാസ് ഉൽഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് ടി. രാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി.പ്രഭാകരൻ, കർഷക കോൺഗ്രസ്സ്-എസ് ജില്ലാ സെക്രട്ടറി എൻ.പി. ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ്സ് - എസ് ജില്ലാ പ്രസി സണ്ട് വി.വി. സുലോചന, കെ.കരുണാകരൻ, കെ.രാമചന്ദ്രൻ മാസ്റ്റർ, വി.കെ കരുണാകരൻ,  പി.ദാമോദരൻ, എം.കെ വിജയൻ, പി.വി വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ചരിത്ര പൈതൃക സംരക്ഷണ പ്രതിജ്ഞയുമെടുത്തു. എം.കുഞ്ഞികൃഷ്ണൻ, കെ.ആർ. കരുണാകരൻ, കെ.പി.രാമചന്ദ്രൻ, ബാബു ജോസ്, ഇ ഗോവിന്ദൻ നമ്പൂതിരി, ഉണ്ണി കടവക്കാട്, കെ.രാമചന്ദ്രൻ എന്നിവർ നേതൃത്വം നല്കി.

Advertisment