Advertisment

കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ വിജിലൻസ് പിടിയിൽ

New Update

publive-image

കണ്ണൂർ: മോട്ടോര്‍ വാഹന വകുപ്പിന്‍റെ പയ്യന്നൂര്‍ വെള്ളൂരിലെ സബ് റീജിയണല്‍ ട്രാൻസ്‌പോര്‍ട്ട് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. റെയ്‍ഡിൽ കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി.

പി.വി.പ്രസാദിനേയാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരന്തരമായി കൈക്കൂലി വാങ്ങുന്നതയി വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

NEWS
Advertisment