Advertisment

നീരൊഴുക്ക് വർദ്ധിച്ചു; അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം : അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. രാവിലെ ഏഴ് മണിയോടെ 40 സെന്റീമീറ്റർ കൂടി ഉയർത്താനാണ് തീരുമാനം. കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തി കൂടുതൽ വെള്ളം ഒഴുക്കിക്കളയുന്നത്. വൃഷ്ടിപ്രദേശത്തുണ്ടായ കനത്ത മഴയിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

ജലനിരപ്പ് സംഭരണശേഷിയോട് അടുത്ത സാഹചര്യത്തിൽ ഇന്നലെയാണ് അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നത്. ഒന്നും മൂന്നും ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ടാമത്തെ ഷട്ടർ 20 സെന്റീമീറ്ററും, നാലാമത്തെ ഷട്ടർ 80 സെന്റീമീറ്ററും, അഞ്ചാമത്തെ ഷട്ടർ 70 സെന്റീമീറ്ററുമാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്.

NEWS
Advertisment