Advertisment

മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻ ടി സാജന് സ്ഥലം മാറ്റം

New Update

publive-image

Advertisment

കൊല്ലം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻ ടി സാജന് സ്ഥലം മാറ്റം. കോഴിക്കോട് നിന്നും കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററായാണ് സ്ഥലം മാറ്റിയത്.

മുട്ടിൽ മരംമുറി പിടികൂടിയ ഉദ്യോഗസ്ഥരെ കുടുക്കാൻ എൻ ടി സാജൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. എൻ ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ പ്രിൻസിപ്പൽ ചീഫ് കൺസവേറ്റർ ഓഫ് ഫോറസ്റ്റ് നേരത്തെ ശുപാർശ നൽകിയിരുന്നു. വയനാട്ടിൽ നിന്ന് മുറിച്ച മരം പിടിച്ച റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചിരുന്നു.

ഫോറസ്റ് കൺസവേറ്റർ സാജനെതിരെ റേഞ്ച് ഓഫീസർ സമീർ പരാതി നൽകിയിരുന്നു. എൻ ടി സാജനെതിരെ വിജിലൻസ് വിഭാഗവും നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു. തുടർന്ന് എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്നും, കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. എന്നാൽ സാജനെതിരായ അന്വേഷണ റിപ്പോർട്ടിന്മേൽ സർക്കാർ ഇതുവരെ നടപടിയെടുത്തിട്ടില്ല.

NEWS
Advertisment