Advertisment

ആദ്യം വാക്സിൻ , എന്നിട്ട് മതി പെറ്റി....!!! മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം നടത്തി

New Update

publive-image

Advertisment

കളിയാട്ടമുക്ക്: സംസ്ഥാനത്തെ വാക്സിൻ ക്ഷാമം ഉടൻ പരിഹരിക്കുക, പ്രായഭേദമന്യേ എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉടൻ ലഭ്യമാകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മൂന്നിയൂർ ഫാമിലി ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം നടത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.വി അക്ബർ അലി അധ്യക്ഷത വഹിച്ച പരിപാടി പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി സക്കീർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.

മുതിർന്ന കോൺഗ്രസ്‌ നേതാവ് വിജയൻ, ബ്ലോക്ക്‌ സെക്രട്ടറിമാരായ സിദ്ധീഖ് മാളിയേക്കൽ, സൗകത്ത് മുള്ളുങ്ങൽ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ വി,കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഒ പി അബ്ദുൽ അസീസ് പ്രവാസിമണ്ഡലം പ്രസിഡന്റ്‌ നയീഫ് ചക്കാല, സേവാദൾ നേതാവ് ഹാശിർ, കെ പി എസ് ടി എ ജില്ലാ കമ്മിറ്റി അംഗം ശറഫലി മാസ്റ്റർ, രാജീവ്‌, എന്നിവർ ആശംസകൾ അറിയിച്ചു.

നൗഷാദ് മാണിപ്പറമ്പത്ത് സ്വാഗതവും നൗഫൽ വെളിമുക്ക് നന്ദിയും പറഞ്ഞ ചടങ്ങിൽ ഷാഫി പടിക്കൽ അനീസ് കുന്നുമ്മൽ സുധീഷ് പാറക്കാവ് പ്രമോദ്, സൽമാൻ, രതീഷ് എന്നിവർ പങ്കെടുത്തു.

NEWS
Advertisment