Advertisment

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; 1.22 കോടിയുടെ സ്വർണം പിടിച്ചു, സംഭവത്തിൽ രണ്ട് പേർ പിടിയിൽ

New Update

publive-image

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ഇവരുടെ പക്കൽ നിന്നും രണ്ടര കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. തിരുനാവായ, തിരൂർ സ്വദേശികളാണ് പിടിയിലായത്.

തിരുനാവായ സ്വദേശിയിൽ നിന്നും 1.48 കിലോ സ്വർണവും, തിരൂർ സ്വദേശിയിൽ നിന്നും 1.6 കിലോ സ്വർണവുമാണ് കണ്ടെടുത്തത്. സ്വർണത്തിന് വിപണിയിൽ 1.22 കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു.

NEWS
Advertisment