Advertisment

ഡിസിസി പുനസംഘടനയില്‍ അതൃപ്തി പറഞ്ഞ വിഎം സുധീരനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ! '' സാറേ, കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരിച്ചു കൊണ്ടു വരരുതെന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ. ഇവരെയൊന്ന് പ്രവര്‍ത്തിക്കാനനുവദിക്കൂ'' എന്നു സുധീരനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇത്രയും കാലം നിങ്ങളൊക്കെ ചെയ്തിട്ട് ഈ നിലയിലാക്കിയില്ലേ..? ഇനി കെഎസിന്റെ ഊഴം, അയാള്‍ ചെയ്യട്ടെ. വെറുതേ കുത്തിത്തിരുപ്പുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ ഉള്ള ഇമേജ് കളയണ്ടെന്നും പ്രവര്‍ത്തകര്‍. ഡിസിസി പുനസംഘടനയുടെ കാര്യം തന്നോട് ആലോചിച്ചില്ലെന്ന സുധീരന്റെ പരാതിയില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തി; സുധീരന്‍ പുരകത്തുമ്പോള്‍ വാഴ വെട്ടുന്നുവെന്നും പ്രവര്‍ത്തകര്‍

New Update

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കൈമാറിയത് തന്നോടുകൂടി ആലോചിക്കാതെയാണെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ വിമര്‍ശനത്തിന് പിന്നാലെ അദ്ദേഹത്തനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.

Advertisment

publive-image

സുധീരനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിലെ കമന്റില്‍ ഉയരുന്നത്. 2016ലെ ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ഭരണം ഇല്ലാതാക്കിയ അന്നത്തെ മഹാനായ പ്രസിഡന്റിന് ഇതു പറയാന്‍ ഉളുപ്പുണ്ടോ എന്നാണ് കമന്റില്‍ കണ്ട ഒരു ചോദ്യം.

കടുത്ത ഭാഷയിലാണ് പലരും വിഎം സുധീരന് മറുപടി നല്‍കുന്നത്. ഇത്രയും കാലം നിങ്ങളൊക്കെ ചെയ്തിട്ട് ഈ നിലയിലാക്കിയില്ലേ..? ഇനി കെഎസിന്റെ ഊഴം, അയാള്‍ ചെയ്യട്ടെ. വെറുതേ കുത്തിത്തിരുപ്പുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ ഉള്ള ഇമേജ് കളയേണ്ടെന്നും സുധീകരനെ ചിലര്‍ ഉപദേശിക്കുന്നുണ്ട്.

സാറേ, കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരരുതെന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ. ഇവരെയൊന്ന് പ്രവര്‍ത്തിക്കാനനുവദിക്കു എന്ന് മറ്റൊരു കമന്റ്. താങ്കള്‍ ഒരിക്കല്‍ പാതിവഴിയില്‍ ഇട്ടിട്ടുപോയ പണിയാണ് അവര്‍ ചെയ്യുന്നത്. അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നു മറ്റൊരു കമന്റും ഉണ്ട്.

പുരകത്തുമ്പോള്‍ തന്നെ വാഴവെട്ടണം എന്നു മറ്റൊരു കമന്റും ഉണ്ട്. ഇന്നു രാവിലെ പത്തുമണിയോടെ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഇതിനകം അഞ്ഞൂറിലേറെ കമന്റാണ് വന്നിട്ടുള്ളത്. ഇതില്‍ വിരലിലെണ്ണാവുന്നതൊഴിച്ചാല്‍ എല്ലാം സുധീരന്റെ നിലപാടിനെതിരാണ്.

നേരത്തെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കിയത് തന്നോട് ആലോചിച്ചില്ലെന്നും പട്ടിക തയ്യാറാക്കിയ സമയത്ത് കെപിസിസി പ്രസിഡന്റും മറ്റ് ഉത്തരവാദിത്വപ്പെട്ടവരും അറിയിച്ചില്ലെന്നുമായിരുന്നു സൂധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയകാര്യ സമിതി യോഗത്തിനു മുമ്പായി ചേര്‍ന്ന നേതൃയോഗത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയതിലുള്ള അതൃപ്തിയും സുധീരന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

സുധീരന്റെ പോസ്റ്റും മറ്റു കമന്റുകളും ഇവിടെ വായിക്കാം:

https://www.facebook.com/kpcc.vmsudheeran/posts/3020640891502847?__cft__<0>=AZUi7V4OvRwJxT0t_cooQb7byQcQmsxgMwSsOT5o3IdHL5CDVP86NOE09j18ueYeCkDB5kZsRbc4kN1-mHlmoDFMg_TLUymZULoZv_eU_uksHyDgXd9ZvyhDx9vbXifKGX1AoNJrrYrLj_2_e1879Rsc&__tn__=%2CO%2CP-R

vm sudheeran
Advertisment