Advertisment

നിറപുത്തരി, ചിങ്ങമാസ പൂജകൾ; ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല നട തുറന്നു

New Update

publive-image

പത്തനംത്തിട്ട: നിറപുത്തരി, ചിങ്ങമാസ പൂജകൾ, ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. നാളെയാണ് നിറപുത്തരി.

ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ് നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത്. നാളെ മുതൽ 23 വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതി. ഓണം നാളുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ഓണ സദ്യ നൽകും. 23 ന് വൈകീട്ട് നട അടയ്ക്കും.

NEWS
Advertisment