Advertisment

തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു

New Update

publive-image

Advertisment

തൃശ്ശൂർ: തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു. ചേർപ്പ് വല്ലച്ചിറ സ്വദേശി ദീപക് മേനോൻ (29), ഭാര്യ ഡോ. ഗായത്രി (25) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ബോട്‌സ്വാന പൗരൻ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് അപകടം. വല്ലച്ചിറ മേലയിൽ പരേതനായ സുകുമാരൻ മേനോന്റെയും റിട്ട. അദ്ധ്യാപിക സുശീലയുടെയും മകനാണ് ദീപക്. എടക്കളത്തൂർ പുത്തൻപീടിക നന്ദകുമാറിന്റെയും ഗീതയുടെയും മകളാണ് ഗായത്രി.

കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ബോട്‌സ്വാനയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് ദീപക് . ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

NEWS
Advertisment